Skip to content

തുടർതോൽവികൾക്കൊടുവിൽ വിജയം നേടി കെ കെ ആർ, രാജസ്ഥാൻ റോയൽസിനെ തകർത്തത് 7 വിക്കറ്റിന്

തുടർച്ചയായ അഞ്ച് പരാജയങ്ങൾക്കൊടുവിൽ വിജയം കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു കെ കെ ആറിൻ്റെ വിജയം. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു. സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ നാലാം വിജയമാണിത്.

( Picture Source : IPL )

23 പന്തിൽ 42 റൺസ് നേടിയ റിങ്കു സിങും 37 പന്തിൽ 48 റൺസ് നേടിയ നിതീഷ് റാണയുമാണ് കെ കെ ആറിനെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 32 പന്തിൽ 34 റൺസ് നേടി.

രാജസ്ഥാൻ റോയൽസിന് വേണ്ടി ട്രെൻഡ് ബോൾട്ട്, പ്രസീദ് കൃഷ്ണ, കുൽദീപ് സെൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സീസണിലെ രാജസ്ഥാൻ റോയൽസിൻ്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് റോയൽസ് പരാജയപെട്ടിരുന്നു.

( Picture Source : IPL )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 49 പന്തിൽ 54 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 12 പന്തിൽ 19 റൺസ് നേടിയ റിയാൻ പരാഗ്, 13 പന്തിൽ 27 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.

( Picture Source : IPL )

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ടിം സൗത്തീ രണ്ട് വിക്കറ്റും ഉമേഷ് യാദവ്, അനുകുൽ റോയ്, ശിവം മാ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മേയ് ഏഴിന് പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം. അതേ ദിവസം ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെയാണ് കെ കെ ആറിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )