Skip to content

ഐ പി എല്ലിൽ 1000 റൺസ്, തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്തി റുതുരാജ് ഗെയ്ക്ക്വാദ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആയിരം റൺസ് പൂർത്തിയാക്കി ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഇന്ത്യൻ യുവ ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഐ പി എല്ലിൽ ഈ നാഴികക്കല്ല് ഗെയ്ക്ക്വാദ് പിന്നിട്ടത്. ഇതിനൊപ്പം തന്നെ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്താനും താരത്തിന് സാധിച്ചു.

( Picture Source : BCCI )

ഈ സീസണിൽ മികവ് പുറത്തെടുക്കാൻ സാധിക്കാതിരുന്നിട്ടും വെറും 31 ഇന്നിങ്സിൽ നിന്നുമാണ് താരം ഐ പി എല്ലിൽ 1000 റൺസ് പൂർത്തിയാക്കിയത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ ആയിരം റൺസ് നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്താൻ റുതുരാജ് ഗെയ്ക്ക്വാദിന് സാധിച്ചു.

31 ഇന്നിങ്സിൽ നിന്നുമാണ് സച്ചിൻ ടെണ്ടുൽക്കറും ഐ പി എല്ലിൽ ആയിരം റൺസ് പൂർത്തിയാക്കിയത്.

( Picture Source : BCCI )

34 ഇന്നിങ്സിൽ നിന്നും 1000 റൺസ് നേടിയ മുൻ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയെ പിന്നിലാക്കിയാണ് ഈ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം റുതുരാജ് ഗെയ്ക്ക്വാദ് എത്തിയത്.

തൻ്റെ മൂന്നാം ഐ പി എൽ സീസണിലാണ് സച്ചിൻ ടെണ്ടുൽക്കറും 1000 റൺസ് പൂർത്തിയാക്കിയത്. ഐ പി എൽ കരിയറിൽ 78 മത്സരങ്ങളിൽ നിന്നും 2334 റൺസ് സച്ചിൻ നേടിയിട്ടുണ്ട്.

( Picture Source : BCCI )

കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്നും 635 റൺസ് നേടി ഓറഞ്ച് ക്യാപ് നേടിയ റുതുരാജ് ഗെയ്ക്ക്വാദ് 2020 സീസണിൽ 6 മത്സരങ്ങളിൽ നിന്നും 50 ന് മുകളിൽ ശരാശരിയിൽ 204 റൺസ് നേടിയിരുന്നു.

( Picture Source : BCCI )