Skip to content

തകർപ്പൻ തിരിച്ചുവരവ്, സൺറൈസേഴ്സിനെ തകർത്ത് സീസണിലെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിങ്സ്

സൺറൈസേഴ്സ് ഹൈദരാബാദിനെ 13 റൺസിന് തകർത്ത് സീസണിലെ തങ്ങളുടെ മൂന്നാം വിജയം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉയർത്തിയ 203 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. സീസണിൽ ധോണി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷമുളള ആദ്യ മത്സരം കൂടിയാണിത്.

( Picture Source : IPL )

സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി 33 പന്തിൽ 3 ഫോറും 6 സിക്സുമടക്കം 64 റൺസ് നേടിയ നിക്കോളാസ് പൂറനും 37 പന്തിൽ 47 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണും 24 പന്തിൽ 39 റൺസ് നേടിയ അഭിശേക് ശർമ്മയും മാത്രമാണ് തിളങ്ങിയത്.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മുകേഷ് ചൗധരി നാല് വിക്കറ്റും മിച്ചൽ സാൻ്റ്നർ, പ്രിട്ടോറിയസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് റുതുരാജ് ഗയ്ക്ക്വാദിൻ്റെയും കോൺവെയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 182 റൺസ് ഇരുവരും കൂട്ടിചേർത്തു.

റുതുരാജ് ഗയ്ക്ക്വാദ് 57 പന്തിൽ 6 ഫോറും 6 സിക്സുമടക്കം 99 റൺസ് നേടി പുറത്തായപ്പോൾ തൻ്റെ രണ്ടാം ഐ പി എൽ മത്സരം കളിക്കാനിറങ്ങിയ കോൺവെ 55 പന്തിൽ 8 ഫോറും 4 സിക്സുമടക്കം 85 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : IPL )

സീസണിലെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ മൂന്നാം വിജയമാണിത്. മേയ് നാലിന് ആർ സീ ബിയ്ക്കെതിരെയാണ് സി എസ് കെയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് സൺറൈസേഴ്സിൻ്റേ അടുത്ത മത്സരം.

( Picture Source : IPL )