Skip to content

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മികച്ച പ്രകടനം, അപൂർവ്വ നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കും വാർണർക്കുമൊപ്പമെത്തി ശിഖാർ ധവാൻ

മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖാർ ധവാൻ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ശിഖാർ ധവാൻ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡേവിഡ് വാർണറുമാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

( Picture Source : BCCI )

ഐ പി എല്ലിലെ തൻ്റെ 46 ആം ഫിഫ്റ്റി നേടിയ ധവാൻ 59 പന്തിൽ 9 ഫോറും 2 സിക്സുമടക്കം 88 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ 1000 റൺസ് ധവാൻ പൂർത്തിയാക്കി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 1000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ കൂടിയാണ് ധവാൻ. ഇതോടെ ഐ പി എല്ലിൽ ഒരു ടീമിനെതിരെ 1000 + റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി ധവാൻ മാറി.

( Picture Source : BCCI )

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 1000 റൺസ് നേടിയിട്ടുള്ള മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, പഞ്ചാബ് കിങ്സിനെതിരെ 1000 റൺസ് നേടിയിട്ടുള്ള ഡേവിഡ് വാർണർ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാർ.

( Picture Source : BCCI )

മത്സരത്തിലെ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ 9000 റൺസ് ധവാൻ പൂർത്തിയാക്കി. ടി20 ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ശിഖാർ ധവാൻ. 10,392 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലി, 10,048 റൺസ് നേടിയിട്ടുള്ള രോഹിത് ശർമ്മ എന്നിവരാണ് ധവാന് മുൻപ് ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാർ.

( Picture Source : BCCI )