Skip to content

ദയനീയ പ്രകടനം തുടർന്ന് ഇഷാൻ കിഷൻ, ഒടുവിൽ ദൗർഭാഗ്യകരമായ പുറത്താകൽ, വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ ദയനീയ പ്രകടനം തുടർന്ന് മുംബൈ ഇന്ത്യൻസ് ഓപ്പണർ ഇഷാൻ കിഷൻ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 20 പന്തിൽ 8 റൺസ് നേടിയാണ് താരം പുറത്തായത്. സീസണിലെ താരത്തിൻ്റെ പ്രകടനം പോലെ അതിദാരുണമായാണ് താരം പുറത്തായത്.

( Picture Source : IPL / BCCI )

രവി ബിഷ്നോയ് എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഇഷാൻ കിഷൻ്റെ ഈ ദൗർഭാഗ്യകരമായ പുറത്താകൽ. ബിഷ്നോയ് എറിഞ്ഞ ഗൂഗ്ലിയിൽ ഇഷാൻ കിഷൻ ഷോട്ടിന് ശ്രമിക്കുകയും ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പർ ക്വിൻ്റൻ ഡീകോക്കിൻ്റെ ബൂട്ടിൽ പതിച്ച് ഉയർന്നുപൊങ്ങുകയും സ്ലിപ്പിൽ നിന്നിരുന്ന ജേസൺ ഹോൾഡർ ക്യാച്ച് നേടുകയും ചെയ്തു.

വീഡിയോ ;

15 കോടിയ്ക്ക് മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിച്ച താരത്തിന് സീസണിൽ ഇതുവരെ 8 മത്സരങ്ങളിൽ നിന്നും 199 റൺസ് നേടാൻ മാത്രമാണ് സാധിച്ചിട്ടുള്ളത്. 110 ന് താഴെയാണ് താരത്തിൻ്റെ സ്ട്രൈക്ക് റേറ്റ്.

( Picture Source : IPL / BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. കെ എൽ രാഹുൽ 62 പന്തിൽ 12 ഫോറും 4 സിക്സുമടക്കം പുറത്താകാതെ 103 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മറ്റാർക്കും തന്നെ പിന്തുണ നൽകുവാൻ സാധിച്ചില്ല.

( Picture Source : IPL / BCCI )