Skip to content

മുംബൈ ഇന്ത്യൻസിനെതിരായ മൂന്നാം സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ

ഐ പി എൽ 2022 ലെ തൻ്റെ രണ്ടാം സെഞ്ചുറി കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരെയാണ് സീസണിലെ രണ്ട് സെഞ്ചുറിയും കെ എൽ രാഹുൽ നേടിയത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കെ എൽ രാഹുൽ നേടുന്ന മൂന്നാം സെഞ്ചുറി കൂടിയാണിത്. ഇതോടെ ടി20 ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം.

( Picture Source : IPL / BCCI )

61 പന്തിൽ സെഞ്ചുറി കുറിച്ച കെ എൽ രാഹുൽ 62 പന്തിൽ 12 ഫോറും 4 സിക്സുമടക്കം 103 റൺസ് നേടി പുറത്താകാതെ നിന്നു. രാഹുലിൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് ലഖ്നൗ സൂപ്പർ ജയൻ്റ്സ് നേടി.

ഈ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ 60 പന്തിൽ 103 റൺസ് നേടിയ കെ എൽ രാഹുൽ ഇതിനുമുൻപ് 2019 സീസണിൽ 64 പന്തിൽ 100 റൺസ് നേടിയിരുന്നു. മത്സരത്തിലെ സെഞ്ചുറിയോടെ ടി20 ക്രിക്കറ്റിൽ ഒരു ടീമിനെതിരെ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് കെ എൽ രാഹുൽ സ്വന്തമാക്കി.

( Picture Source : IPL / BCCI )

കൂടാതെ ഐ പി എൽ ചരിത്രത്തിൽ ഒരു സീസണിൽ രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും കെ എൽ രാഹുൽ സ്വന്തമാക്കി. 2016 സീസണിൽ ഗുജറാത്ത് ലയൺസിനെതിരെ 2 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയ്ക്കൊപ്പമാണ് കെ എൽ രാഹുലെത്തിയത്

( Picture Source : IPL / BCCI )

ഇന്ത്യൻ പ്രീമിയർ ലീഗിലെ കെ എൽ രാഹുലിൻ്റെ നാലാം സെഞ്ചുറിയാണിത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയവരുടെ പട്ടികയിൽ ഷെയ്ൻ വാട്സൺ, ഡേവിഡ് വാർണർ, ജോസ് ബട്ട്ലർ എന്നിവർക്കൊപ്പം മൂന്നാം സ്ഥാനത്ത് കെ എൽ രാഹുലെത്തി. 5 സെഞ്ചുറി നേടിയ വിരാട് കോഹ്ലിയും 6 സെഞ്ചുറി നേടിയ ക്രിസ് ഗെയ്ലുമാണ് തലപ്പത്തുള്ളത്.

( Picture Source : IPL / BCCI )