തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, വീഡിയോ കാണാം

ഐ പി എല്ലിലെ മോശം പ്രകടനം തുടർന്ന് മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ആദ്യ പന്തിൽ തന്നെ പുറത്തായ കോഹ്ലി സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തൊട്ടടുത്ത മത്സരത്തിലും ആദ്യ പന്തിൽ തന്നെ പുറത്തായി.

രണ്ടാം ഓവറിൽ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പുറത്തായ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്ലിയെ സൗത്താഫ്രിക്കൻ പേസർ മാർക്കോ യാൻസനാണ് പുറത്താക്കിയത്. കോഹ്ലി ക്രീസിലെത്തിയ ഉടനെ രണ്ടാം സ്ലിപ്പിനെ വില്യംസൺ നിർത്തിയിരുന്നു. ആദ്യ പന്തിൽ തന്നെ പന്ത് എഡ്ജ് ചെയ്യുകയും രണ്ടാം സ്ലിപ്പിൽ നിന്നിരുന്ന എയ്ഡൻ മാർക്രം പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു.

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് കോഹ്ലി രണ്ട് തവണ പൂജ്യത്തിന് പുറത്താകുന്നത്. ഐ പി എല്ലിൽ ഇത് അഞ്ചാം തവണയാണ് കോഹ്ലി ഗോൾഡൻ ഡക്കാകുന്നത്. കഴിഞ്ഞ മത്സരത്തിന് മുൻപ് 2017 ലായിരുന്നു കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്താകുന്നത്.

വീഡിയോ :

സീസണിൽ 8 മത്സരങ്ങളിൽ നിന്നും 17.00 ശരാശരിയിൽ 119 റൺസ് നേടാൻ മാത്രമാണ് വിരാട് കോഹ്ലിയ്ക്ക് സാധിച്ചിട്ടുള്ളത്. മാസങ്ങൾക്കുള്ളിൽ ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കെ കോഹ്ലിയുടെ മോശം ഫോം ഇന്ത്യൻ ടീമിനെ ആശങ്കപെടുത്തുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top