Skip to content

ഇതെന്തൊരു മണ്ടത്തരം! നോ ബോൾ വിവാദത്തിൽ നിയമത്തെ പരിഹസിച്ച് ആർസിബി താരം മാക്‌സ്‌വെൽ

ഡൽഹിക്കെതിരായ ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ 15 റൺസിന്റെ ജയം സ്വന്തമാക്കിയെങ്കിലും മത്സരം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത് നോ ബോൾ വിവാദവുമായി ബന്ധപ്പെട്ടാണ്. 222 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ 3 പന്തിലും 3 സിക്സ് പറത്തി. എന്നാൽ എറിഞ്ഞ മൂന്നാം പന്ത് നോ ബോൾ വിളിക്കാത്തതുമായി ബന്ധപ്പെട്ട് വിവാദം അവിടെ ഉടലെടുക്കുകയായിരുന്നു.

നോ ബോൾ ആണെന്ന് വാദിച്ച് ക്രീസിൽ ഉണ്ടായിരുന്ന ബാറ്റ്സ്മാന്മാരെ ഡൽഹി ക്യാപ്റ്റൻ റിഷഭ് പന്ത് തിരിച്ച് വിളിക്കുകയായിരുന്നു. നോ ബോൾ ആണോയെന്ന് പരിശോധിക്കാൻ തേർഡ് അമ്പയറിലേക്ക് നൽകാനും വിസമ്മതിച്ചു. ഏതായാലും ഒടുവിൽ അമ്പയറുടെ തീരുമാനത്തിന് വഴങ്ങി മത്സരം തുടരുകയായിരുന്നു. റിഷഭ് പന്തിന്റെ അതിരുവിട്ട പ്രതികരണത്തിന് ക്രിക്കറ്റ് ലോകത്ത് വിമർശനം ഉയരുകയാണ്.

അതേസമയം നോ ബോൾ പരിശോധിക്കാനുള്ള നിയമത്തെ പരിഹസിച്ച് ആർസിബി താരം ഗ്ലെൻ മാക്സ്വെൽ രംഗത്ത്. ” ഫ്രണ്ട് ഫുട്ട് വഴി നോ ബോൾ ആണോയെന്ന് എല്ലാ ബോളിലും പരിശോധിക്കും, എന്നാൽ ഫുൾ ടോസ് നോ ബോൾ ആണോയെന്ന് പരിശോധിക്കാൻ പറ്റില്ല ” പരിഹാസത്തോടെ മാക്‌സ്‌വെൽ ട്വിറ്ററിൽ കുറിച്ചു.

മത്സരത്തിൽ ബട്ട്ലറുടെ സെഞ്ചുറി മികവിലാണ് 223 റൺസിൻ്റെ വിജയലക്ഷ്യം രാജസ്ഥാൻ റോയൽസ് ഉയർത്തിയത്. മറുപടി ബാറ്റിങിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടാനെ ഡൽഹി ക്യാപിറ്റൽസിന് സാധിച്ചുള്ളൂ.
ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ക്യാപ്റ്റൻ റിഷഭ് പന്ത് 24 പന്തിൽ 44 റൺസും പൃഥ്വി ഷാ 27 പന്തിൽ 37 റൺസും ലളിത് യാദവ് 37 റൺസും ഡേവിഡ് വാർണർ 14 പന്തിൽ 28 റൺസും നേടി.

അവസാന ഓവറിൽ 36 റൺസ് വേണമെന്നിരിക്കെ തുടർച്ചയായ മൂന്ന് സിക്സ് പറത്തി റോവ്മാൻ പോവൽ വിറപ്പിച്ചുവെങ്കിലും നാലാം പന്ത് ഡോട്ട് ആയതോടെ രാജസ്ഥാൻ റോയൽസ് വിജയം ഉറപ്പിക്കുകയായിരുന്നു. 15 പന്തിൽ 36 റൺസ് നേടിയാണ് താരം പുറത്തായത്. സീസണിലെ തങ്ങളുടെ അഞ്ചാം വിജയമാണ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കുറിച്ചത്. വിജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.