Skip to content

തകർത്തടിച്ച്‌ ക്രിസ് ലിന്നും മാക്‌സ്‌വെല്ലും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ടി20 tri സീരീസിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഓസ്ട്രേലിയക്ക് അനായാസ വിജയം . 7 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയം നേടിയത് . 

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ്‌ നഷ്ട്ടത്തിൽ 117 റൺസ് നേടി . മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഓസ്ട്രേലിയയുടെ വിജയ ലക്ഷ്യം 15 ഓവറിൽ 95 ആയി വെട്ടിച്ചുരുക്കി . 11.3 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യം കണ്ടു 

ഓസ്‌ട്രേലിയക്ക് വേണ്ടി ക്രിസ് ലിൻ 30 പന്തിൽ 44 ഉം ഗ്ലെൻ മാക്‌സ്‌വെൽ 24 പന്തിൽ 40 റൺസും നേടി .