Skip to content

അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ബിഗ് ബാഷ് ലീഗ് ചാമ്പ്യൻമ്മാർ

ഫൈനലിൽ ഹോബാർട്ടിനെ തകർത്ത് അഡ്‌ലൈഡ് സ്‌ട്രൈക്കേഴ്‌സ് ബിഗ് ബാഷ് ലീഗിലെ കന്നി കിരീടം നേടി . 23 റൺസിന്റെ തകർപ്പൻ വിജയമാണ് അഡ്ലെയ്ഡ് നേടിയത് . 

ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് ജേക് വെതരാൾഡിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 202 റൺസ് നേടി . ക്യാപ്റ്റൻ ട്രാവിസ് ഹെഡ് 29 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു . 

മറുപടി ബാറ്റിങ്ങിൽ ഹോബാർട്ട് ഹുറിക്കാൻസിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 177 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു . 68 റൺസ് നേടിയ ഡാർസി ഷോർട്ടും 46 റൺസ് എടുത്ത ക്യാപ്റ്റൻ ബെയ്ലിയും 29 റൺസ് നേടിയ ഡാനിയേൽ ക്രിസ്റ്റ്യനും മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നുവെങ്കിലും ടീമിന് വിജയം നേടി കൊടുക്കാൻ സാധിച്ചില്ല.  
സ്‌ട്രൈക്കേഴ്‌സിന്റെ ജേക് വെതരാൾഡ് ആണ് മാൻ ഓഫ് ദി മാച്ച് . 

ഹോബാർട്ട് ഓപ്പണിങ് ബാറ്റ്‌സ്മാൻ ഡാർസി ഷോർട്ട് ആണ് ടൂർണമെന്റിലെ താരം