ഐ പി എല്ലിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി രവിചന്ദ്രൻ അശ്വിൻ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലാണ് ഇത്തരത്തിലൊരു തന്ത്രപരമായ നീക്കം അശ്വിൻ നടത്തിയത്.

( Picture Source : IPL / BCCI )

23 പന്തിൽ 28 റൺസ് നേടി മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്. 19 ആം ഓവറിലെ മൂന്നാം പന്തിന് മുൻപായാണ് അശ്വിൻ പരാഗിനെ ക്രീസിലെത്തിക്കുവാൻ അശ്വിൻ റിട്ടയേർഡ് ഔട്ടായി ക്രീസ് വിട്ടത്. ക്രിക്കറ്റ് നിയമത്തിൽ അനുവദനീയമാണെങ്കിലും പരിക്ക് പറ്റുമ്പോൾ മാത്രമാണ് ബാറ്റ്സ്മാൻ ബാറ്റിങ് മതിയാക്കി പുറത്തുപോകാറുള്ളത്.

( Picture Source : IPL / BCCI )

ക്രിക്കറ്റ് നിയമപ്രകാരം ഏതു ഘട്ടത്തിലും ബാറ്റ്സ്മാന് ബാറ്റിങ് മതിയാക്കി ക്രീസിൽ നിന്നും മടങ്ങുവാൻ സാധിക്കും. എന്നാൽ പിന്നീട് തിരിച്ചെത്തി ബാറ്റ് ചെയ്യുവാൻ ബാറ്റ്സ്മാന് സാധിക്കില്ല. ഭാവിയിൽ കൂടുതൽ ബാറ്റ്സ്മാന്മാർ ഇത്തരത്തിൽ റിട്ടയർഡ് ഔട്ടാകുന്ന കാഴ്ച്ചകൾ ഉണ്ടായേക്കാം. കാലത്തിനനുസരിച്ച് ക്രിക്കറ്റിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

വീഡിയോ ;

2019 ഐ പി എൽ സീസണിൽ ജോസ് ബട്ട്ലറെ മങ്കാദിങ് ചെയ്തുകൊണ്ട് അശ്വിൻ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ ഒടുവിൽ എം സി സി തന്നെ മങ്കാദിങ് അൺഫെയർ പ്ലേയിൽ നിന്നും റണ്ണൗട്ടിൻ്റെ നിയമത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

മത്സരത്തിൽ തുടക്കത്തിൽ തന്നെ തകർന്ന രാജസ്ഥാൻ റോയൽസിനെ 36 പന്തിൽ പുറത്താകാതെ 59 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയറാണ് മികച്ച സ്കോറിൽ എത്തിച്ചത്. ഒരു ഫോറും 6 സിക്സും മത്സരത്തിൽ ഹെറ്റ്മയറിൻ്റെ ബാറ്റിൽ നിന്നും പിറന്നു. അശ്വിൻ 23 പന്തിൽ 28 റൺസും പടിക്കൽ 29 റൺസും നേടി പുറത്തായി. ക്യാപ്റ്റൻ സഞ്ജു സാംസണ് 13 റൺസ് നേടാനെ സാധിച്ചുള്ളൂ.

( Picture Source : IPL / BCCI )