Skip to content

അന്ന് എം എസ് ധോണി, 5 വർഷങ്ങൾക്ക് ശേഷം രാഹുൽ തെവാട്ടിയ, വീഡിയോ കാണാം

അവിശ്വസീയ പ്രകടനത്തിലൂടെ ഒരിക്കൽ കൂടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് രാഹുൽ തെവാട്ടിയ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ അവസാന 2 പന്തിൽ സിക്സ് പറത്തിയാണ് രാഹുൽ തെവാട്ടിയ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ചത്. 2016 സീസണിൽ പഞ്ചാബിനെതിരായ ധോണിയുടെ തകർപ്പൻ ഫിനിഷിങ് ഓർമ്മിപ്പിക്കുന്നതായിരുന്നു തെവാട്ടിയയുടെ ഈ തകർപ്പൻ പ്രകടനം. ഐ പി എൽ ചരിത്രത്തിൽ ഇതിനു മുൻപ് ധോണി മാത്രമാണ് ഇത്തരത്തിൽ അവസാന 2 പന്തിൽ സിക്‌സ്‌ നേടി ടീമിനെ വിജയത്തിൽ എത്തിച്ചിട്ടുള്ളത്.

( Picture Source : IPL / BCCI )

2016 ൽ കിങ്സ് ഇലവൻ പഞ്ചാബും റൈസിങ് പൂനെ സൂപ്പർജയൻ്റ്സും തമ്മിലുള്ള മത്സരത്തിൽ അവസാന 2 പന്തിൽ 12 റൺസ് വേണമെന്നിരിക്കെ അക്ഷർ പട്ടേലിനെതിരെ തുടർ രണ്ട് സിക്സ് പറത്തികൊണ്ട് ധോണി ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഇപ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം അതേ സന്ദർഭത്തിൽ തുടർച്ചയായി രണ്ട് സിക്സ് പറത്തികൊണ്ട് ടീമിനെ വിജയത്തിലെത്തിച്ചിരിക്കുകയാണ് തെവാട്ടിയ.

വീഡിയൊ ;

27 പന്തിൽ 67 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റണിൻ്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് പഞ്ചാബ് കിങ്സ് നേടിയത്. മറുപടക്ക് ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ശുഭ്മാൻ ഗിൽ 59പന്തിൽ 11 ഫോറും ഒരു സിക്സുമടക്കം 96 റൺസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 18 പന്തിൽ 27 റൺസും നേടി.

( Picture Source : IPL / BCCI )

അവസാന ഓവറിൽ 19 റൺസ് വേണമെന്നിരിക്കെ ഒഡിയൻ സ്മിത്തിനാണ് ക്യാപ്റ്റൻ മായങ്ക് അഗർവാൾ ഓവർ നൽകിയത്. ആദ്യ നാല് പന്തുകളിൽ ഒരു ഫോറടക്കം 7 റൺസ് മാത്രമാണ് പഞ്ചാബിന് നേടാനായത്. ഇതിൽ ഒരു റൺ ഒഡിയൻ സ്മിത്തിൻ്റെ അനാവശ്യ ത്രോയിലൂടെയാണ് ലഭിച്ചത്. തുടർന്ന് അവസാന രണ്ട് പന്തിൽ 12 റൺസ് വേണമെന്നിരിക്കെ 2 സിക്സ് പറത്തികൊണ്ട് തെവാട്ടിയ ടീമിനെ വിജയത്തിലെത്തിച്ചു.

( Picture Source : IPL / BCCI )

ഗുജറാത്ത് ടൈറ്റൻസിൻ്റെ മൂന്നാം വിജയമാണിത്. സീസണിൽ പരാജയപെടാത്ത ഒരേയൊരു ടീം കൂടിയാണ് ഗുജറാത്ത് ടൈറ്റൻസ്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്താനും ടൈറ്റൻസിന് സാധിച്ചു.

( Picture Source : IPL / BCCI )