Skip to content

തെവാട്ടിയ ദി ഹീറോ, അവസാന രണ്ട് പന്തിൽ സിക്സ് പറത്തി ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ച് രാഹുൽ തെവാട്ടിയ

രാഹുൽ തെവാട്ടിയയുടെ തകർപ്പൻ ബാറ്റിങ് മികവിൽ പഞ്ചാബ് കിങ്സിനെതിരെ ആവേശവിജയം നേടി ഗുജറാത്ത് ടൈറ്റൻസ്. അവസാന രണ്ട് പന്തിൽ 12 റൺസ് വേണമെന്നിരിക്കെ തുടർച്ചയായി രണ്ട് സിക്സ് പറത്തിയാണ് തെവാട്ടിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്.

( Picture Source : IPL / BCCI )

മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ടൈറ്റൻസ് മറികടന്നത്. 59 പന്തിൽ 96 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 18 പന്തിൽ 27 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും മികവ് പുലർത്തിയെങ്കിലും അവസാന ഓവറുകളിൽ ഇരുവരെയും നഷ്ടപെട്ടതോടെ ഗുജറാത്ത് ടൈറ്റൻസ് സമ്മർദത്തിലായത്.

അവസാന ഓവറിൽ 19 റൺസ് വേണമെന്നിരിക്കെ പന്തെറിയാൻ എത്തിയ ഒഡിയൻ സ്മിത്ത് ആദ്യ നാല് പന്തിൽ 7 റൺസ് മാത്രമാണ് വഴങ്ങിയത്. തുടർന്ന് അവസാന രണ്ട് പന്തിൽ 12 റൺസ് വേണമെന്നിരിക്കെ തുടർച്ചയായി രണ്ട് സിക്സ് പറത്തികൊണ്ട് തെവാട്ടിയ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്.

( Picture Source : IPL / BCCI )

മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ ഗുജറാത്ത് ടൈറ്റൻസ് മറികടന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് ലിയാം ലിവിങ്സ്റ്റണിൻ്റെ ഫിഫ്റ്റി മികവിലാണ് മികച്ച സ്കോർ നേടിയത്. 27 പന്തിൽ 7 ഫോറും 4 സിക്സുമടക്കം 64 റൺസ് നേടിയാണ് ലിവിങ്സ്റ്റൺ പുറത്തായത്. ശിഖാർ ധവാൻ 30 പന്തിൽ 35 റൺസും ജിതേഷ് ശർമ്മ 11 പന്തിൽ 23 റൺസും രാഹുൽ ചഹാർ 14 പന്തിൽ 22 റൺസും നേടി.

( Picture Source : IPL / BCCI )

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി റാഷിദ് ഖാൻ നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ദർശൻ നാൽകണ്ഡെ 2 വിക്കറ്റും മൊഹമ്മദ് ഷാമി, ഹാർദിക് പാണ്ഡ്യ, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL / BCCI )