Skip to content

നിന്നോടാരാണ് സച്ചിനെ പുറത്താക്കാൻ പറഞ്ഞത്, അതും മുംബൈയിൽ, സച്ചിനെ പുറത്താക്കിയ ശേഷമുള്ള ഗാംഗുലിയുടെ പ്രതികരണം ഓർത്തെടുത്ത് ഷോയിബ് അക്തർ

ഐ പി എൽ ആദ്യ സീസണിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെ സച്ചിൻ ടെണ്ടുക്കറെ പുറത്താക്കിയ നിമിഷം ഓർത്തെടുത്ത് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. സച്ചിൻ്റെ വിക്കറ്റ് വീഴ്ത്തിയ തന്നോട് ക്യാപ്റ്റൻ സൗരവ് ഗാംഗുലി പറഞ്ഞ കാര്യവും അക്തർ വെളിപ്പെടുത്തി.

” ഞങ്ങൾ വളരെ കുറച്ച് റൺസ് മാത്രമാണ് നേടിയത്. മത്സരം തുടങ്ങിയപ്പോൾ അന്തരീക്ഷം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. അത് സച്ചിൻ്റെ സിറ്റിയായിരുന്നു, മുംബൈ. ”

” സച്ചിൻ vs അക്തർ പോരാട്ടമായിരുന്നു അവിടെ നടന്നത്, ഷാരൂഖ് ഖാനും സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. മത്സരത്തിന് മുന്നോടിയായി ഞാനും സച്ചിനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. സച്ചിനും ഞാനും പരസ്പരം അഭിവാദ്യം ചെയ്തു. ”

” അതൊരു മനോഹരമായ ഗ്രൗണ്ടായിരുന്നു, അന്തരീക്ഷം അതിശയിപ്പിക്കുന്നതായിരുന്നു. സ്റ്റേഡിയം മുഴുവൻ നിറഞ്ഞിരുന്നു. എന്നാൽ ആദ്യ പന്തിൽ തന്നെ ഞാൻ സച്ചിനെ പുറത്താക്കി. അതൊരു വലിയ പിഴവായിരുന്നു, അതിനുശേഷം ഫൈൻ ലെഗിൽ ഫീൽഡ് ചെയ്തപ്പോൾ എനിക്ക് കുറെ ചീത്തവിളി കേട്ടു. ആ സമയം സൗരവ് ഗാംഗുലി എന്നോട് പറഞ്ഞു, മിഡ് വിക്കറ്റിലേക്ക് വരൂ, അവർ നിന്നെ കൊല്ലും, നിന്നോടാരാണ് സച്ചിനെ പുറത്താക്കാൻ പറഞ്ഞത്. അതും മുംബൈയിൽ. ” അക്തർ പറഞ്ഞു.

” മുംബൈയിൽ നിന്നും എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്. അവിടെ ഞാൻ സന്തോഷവാനായിരുന്നു. കാരണം വാങ്കഡെയിൽ കളിക്കുമ്പോൾ ആരും എൻ്റെ രാജ്യത്തെ അധിക്ഷേപിച്ചില്ല. വംശീയമായ പരാമർശം നടത്തിയില്ല. വാങ്കഡെയിലെ ജനക്കൂട്ടം ആവേശഭരിതമായിരുന്നു. ഞാൻ അവിടെ കൂടുതൽ മത്സരങ്ങൾ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ” അക്തർ കൂട്ടിച്ചേർത്തു.