പ്ലാൻ നടപ്പിലാക്കും മുൻപ് അവൻ മത്സരം ഫിനിഷ് ചെയ്തു, കമ്മിൻസിൻ്റെ പ്രകടനത്തെ കുറിച്ച് ശ്രേയസ് അയ്യർ

മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത പാറ്റ് കമ്മിൻസിനെ പ്രശംസിച്ച് കെ കെ ആർ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മത്സരത്തിൽ 14 പന്തിൽ ഫിഫ്റ്റി നേടിയ കമ്മിൻസിൻ്റെ മികവിലാണ് അഞ്ച് വിക്കറ്റിൻ്റെ ആവേശവിജയം കെ കെ ആർ നേടിയത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസിൻ്റെ വിജയലക്ഷ്യം വെറും 16 ഓവറിൽ കെ കെ ആർ മടികടക്കുകയായിരുന്നു.

( Picture Source : IPL )

” അസാധരണം ! അവൻ ഷോട്ടുകൾ പായിച്ച രീതി എനിക്ക് വിശ്വസിക്കാനായില്ല. കാരണം ഇന്നലെ നെറ്റ്സിൽ ബാറ്റ് ചെയ്യവേ അവൻ ഇടയ്ക്കിടയ്ക്ക് ബൗൾഡ് ചെയ്യപെടുകയായിരുന്നു. ആ സമയത്ത് ഞാൻ അവനരികിൽ ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ”

( Picture Source : IPL )

” ടൈംഔട്ടിൽ വെങ്കിയോട് ആങ്കർ ചെയ്തുകൊണ്ട് കളിക്കാനും കമ്മിൻസിനോട് എല്ലാ പന്തിലും സ്വിങ് ചെയ്യാനും ഞാൻ പറഞ്ഞു, അതായിരുന്നു പ്ലാൻ, എന്നാൽ ആ പ്ലാൻ നടപ്പിലാക്കും മുൻപേ അവൻ മത്സരം ഫിനിഷ് ചെയ്തു. ” മത്സരശേഷം ശ്രേയസ് അയ്യർ പറഞ്ഞു.

( Picture Source : IPL )

ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയാണ് മത്സരത്തിൽ കമ്മിൻസ് കുറിച്ചത്. 2018 ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 14 പന്തിൽ ഫിഫ്റ്റി നേടിയ കെ എൽ രാഹുലിൻ്റെ റെക്കോർഡിനൊപ്പമാണ് കമ്മിൻസ് എത്തിയത്. മത്സരത്തിലെ തകർപ്പൻ വിജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ റോയൽസിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ മുംബൈ ഇന്ത്യൻസ് ഒമ്പതാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഏപ്രിൽ 10 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് കെ കെ ആറിൻ്റെ അടുത്ത മത്സരം. ഏപ്രിൽ 9 ന് ആർ സീ ബിയ്ക്ക് എതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )