Skip to content

കമിൻസ് ദി ഹീറോ, മുംബൈ ഇന്ത്യൻസിനെതിരെ കെ കെ ആറിന് തകർപ്പൻ വിജയം

പാറ്റ് കമ്മിൻസിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ കെ കെ ആർ മറികടന്നു.

( Picture Source : IPL )

ഒരു ഘട്ടത്തിൽ 101 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട കെ കെ ആറിനെ പാറ്റ് കമ്മിൻസിൻ്റെ തകർപ്പൻ ഫിഫ്റ്റിയാണ് വിജയത്തിലെത്തിച്ചത്. 4 ഫോറും 6 സിക്സും പറത്തിയ കമ്മിൻസ് 15 പന്തിൽ 56 റൺസ് നേടി പുറത്താകാതെ നിന്നു. 14 പന്തിൽ നിന്നാണ് കമ്മിൻസ് ഫിഫ്റ്റി പൂർത്തിയാക്കിയത്. ഐ പി എല്ലിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയാണിത്. കെ എൽ രാഹുലിൻ്റെ റെക്കോർഡിനൊപ്പമാണ് കമ്മിൻസ് എത്തിയത്.

( Picture Source : IPL )

ഡാനിയേൽ സാംസ് എറിഞ്ഞ പതിനാറാം ഓവറിൽ 35 റൺസാണ് കമ്മിൻസ് അടിച്ചുകൂട്ടിയത്. 41 പന്തിൽ 50 റൺസ് നേടി പുറത്താകാതെ നിന്ന വെങ്കടേഷ് അയ്യരാണ് കമ്മിൻസിനെ കൂടാതെ കെ കെ ആർ നിരയിൽ തിളങ്ങിയത്. മത്സരത്തിലെ വിജയത്തോടെ കെ കെ ആർ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 36 പന്തിൽ 52 റൺസ് നേടിയ സൂര്യകുമാർ യാദവിൻ്റെയും 27 പന്തിൽ 38 റൺസ് നേടിയ തിലക് വർമ്മയുടെയും 5 പന്തിൽ 22 റൺസ് നേടിയ കീറോൺ പൊള്ളാർഡിൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. അരങ്ങേറ്റക്കാരൻ ഡെവാൾഡ് ബ്രെവിസ് 19 പന്തിൽ 29 റൺസും നേടി.

( Picture Source : IPL )

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും ഉമേഷ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL )