Skip to content

ഡിവില്ലിയേഴ്സിനെ ഓർമിപ്പിച്ച് ഡെവാൾഡ് ബ്രവിസിൻ്റെ തകർപ്പൻ സിക്സ്, വീഡിയൊ കാണാം

ഐ പി എൽ അരങ്ങേറ്റത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 19 പന്തിൽ 29 റൺസ് നേടിയാണ് താരം പുറത്തായത്. 2 ഫോറും 2 സിക്സും മത്സരത്തിൽ താരത്തിൻ്റെ ബാറ്റിൽ നിന്നും പിറന്നു. അതിൽ വരുൺ ചക്രവർത്തിയ്ക്കെതിരെ നേടിയ തകർപ്പൻ നോ ലുക്ക് സിക്സ് അക്ഷരാർത്ഥത്തിൽ സാക്ഷാൽ എ ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു.

എട്ടാം ഓവറിലെ ആദ്യ പന്തിലാണ് ഈ തകർപ്പൻ സിക്സ് ബ്രെവിസ് പായിച്ചത്. തൻ്റെ കഴിവ് എത്രത്തോളമാണെന്നും എന്തുകൊണ്ടാണ് ഈ പ്രായത്തിനുള്ളിൽ തന്നെ ക്രിക്കറ്റ് ആരാധകർ ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്സുമായി താരതമ്യം ചെയ്യുന്നതെന്നും ഈയൊരു സിക്സിലൂടെ താരം തെളിയിച്ചു.

വീഡിയൊ ;

സ്കോർ 29 നപ്പുറം നീട്ടുവാൻ സാധിച്ചില്ലയെങ്കിലും മറ്റു ടീമുകൾക്കുള്ള മുന്നറിയിപ്പാണ് ഈ മത്സരത്തിലൂടെ ബ്രെവിസ് നൽകിയത്.

ഐ പി എൽ ലേലത്തിൽ മൂന്ന് കോടിയ്ക്കാണ് മുംബൈ ഇന്ത്യൻസ് ബ്രെവിസിനെ സ്വന്തമാക്കിയത്. ഐസിസി അണ്ടർ 19 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെയാണ് ബ്രെവിസ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായത്. 9 മത്സരങ്ങളിൽ നിന്നും 58.88 ശരാശരിയിൽ 2 സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 530 റൺസ് നേടിയ ബ്രവിസാണ് ടൂർണ്ണമെൻ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഈ പ്രകടനത്തോടെ ഒരു അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും ബ്രെവിസ് സ്വന്തമാക്കിയിരുന്നു. 2004 ൽ 505 റൺസ് നേടിയ ശിഖാർ ധവാൻ്റെ റെക്കോർഡായിരുന്നു ബ്രെവിസ് തകർത്തത്.