Skip to content

എറിഞ്ഞത് രണ്ട് മെയ്ഡൻ ഓവറുകൾ, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ഹർഷൽ പട്ടേൽ

തകർപ്പൻ പ്രകടമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആർ സീ ബി ബൗളർ ഹർഷൽ പട്ടേൽ കാഴ്ച്ചവെച്ചത്. ഈ തകർപ്പൻ പ്രകടനത്തോടെ ഐ പി എല്ലിൽ അപൂർവ്വറെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഹർഷൽ പട്ടേൽ.

( Picture Source : IPL )

മത്സരത്തിൽ നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ ഹർഷൽ പട്ടേൽ നേടിയിരുന്നു. മത്സരത്തിൽ ഹർഷൽ പട്ടേൽ എറിഞ്ഞ ആദ്യ രണ്ടോവറിലും റൺസൊന്നും നേടുവാൻ കെ കെ ആറിന് സാധിച്ചിരുന്നില്ല. ഇതോടെ ഐ പി എൽ ചരിത്രത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്ന രണ്ടാമത്തെ ബൗളറെന്ന അപൂർവ്വറെക്കോർഡ് ഹർഷൽ പട്ടേൽ സ്വന്തമാക്കി.

ആർ സീ ബി പേസറായ മൊഹമ്മദ് സിറാജാണ് ഐ പി എല്ലിൽ ഇതിനുമുൻപ് രണ്ട് മെയ്ഡൻ ഓവറുകൾ എറിഞ്ഞിട്ടുള്ളത്. 2020 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തന്നെയാണ് സിറാജ് ഈ നേട്ടം സ്വന്തമാക്കിയത്.

( Picture Source : IPL )

കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി പർപ്പിൾ ക്യാപ് നേടിയത് ഹർഷൽ പട്ടേലായിരുന്നു. 32 വിക്കറ്റ് കഴിഞ്ഞ സീസണിൽ താരം നേടിയിരുന്നു.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് 128 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 2 വിക്കറ്റ് നേടിയ ഹർഷൽ പട്ടേലിനൊപ്പം നാലോവറിൽ 20 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഹസരങ്കയും മൂന്ന് വിക്കറ്റ് നേടിയ ആകാശ് ദീപുമാണ് കെ കെ ആറിനെ ചുരുക്കികെട്ടിയത്.

( Picture Source : IPL )