Skip to content

തകർത്തടിച്ച് സഞ്ജു സാംസൺ, പറത്തിയത് അഞ്ച് സിക്സ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തകർപ്പൻ പ്രകടമാണ് രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തൻ്റെ നൂറാം മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ കാഴ്ച്ച വെച്ചത്. 25 പന്തിൽ ഫിഫ്റ്റി നേടിയ സഞ്ജു മത്സരത്തിൽ 27 പന്തിൽ 55 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് സഞ്ജു സാംസൺ. ഷെയ്ൻ വാട്സനെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് സഞ്ജു സ്വന്തമാക്കിയത്.

( Picture Source : BCCI / IPL )

27 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 55 റൺസ് നേടിയാണ് സഞ്ജു പുറത്തായത്. ഐ പി എൽ കരിയറിലെ സഞ്ജുവിൻ്റെ പതിനാറാം ഫിഫ്റ്റിയാണിത്. 17 ആം ഓവറിലെ ആദ്യ പന്തിൽ ഭുവനേശ്വർ കുമാറാണ് സഞ്ജുവിനെ പുറത്താക്കിയത്. മത്സരത്തിൽ അഞ്ചാം സിക്സ് നേടിയതോടെ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സഞ്ജു സാംസൺ സ്വന്തമാക്കി.

( Picture Source : BCCI / IPL )

109 സിക്സാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി ഷെയ്ൻ വാട്സൺ നേടിയിരുന്നു. മത്സരത്തിലെ അഞ്ച് സിക്സ് അടക്കം 110 സിക്സ് ഐ പി എല്ലിൽ ഇതുവരെ രാജസ്ഥാൻ റോയസിന് വേണ്ടി സഞ്ജു നേടിയിട്ടുണ്ട്.

( Picture Source : BCCI / IPL )

രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള സഞ്ജുവിൻ്റെ നൂറാം മത്സരം കൂടിയായിരുന്നു ഇത്. രാജസ്ഥാൻ റോയൽസിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമാണ് സഞ്ജു സാംസൺ. രഹാനെയാണ് ഇതിനുമുൻപ് രാജസ്ഥാൻ റോയൽസിന് വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം.

( Picture Source : BCCI / IPL )