Skip to content

തേർഡ് അമ്പയറുടെ പിഴവ്, കെയ്ൻ വില്യൻസൻ്റെ വിക്കറ്റ് വിവാദത്തിൽ, വീഡിയോ കാണാം

രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ വിവാദത്തിന് കാരണമായി തേർഡ് അമ്പയറുടെ തീരുമാനം. പന്ത് നിലത്ത് ബൗൺസ് ചെയ്തിട്ടും കെയ്ൻ വില്യംസൻ്റെ വിക്കറ്റ് തേർഡ് അമ്പയർ ശരിവെച്ചതാണ് ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

പ്രസീദ് കൃഷ്ണ എറിഞ്ഞ മത്സരത്തിലെ രണ്ടാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ നാലാം പന്തിൽ കെയ്ൻ വില്യംസൻ ഡിഫൻഡ് ചെയ്യാൻ ശ്രമിക്കുകയും എഡ്ജ് ചെയ്ത് പുറകിലേക്ക് പോയ പന്ത് പിടിക്കാൻ സഞ്ജു സാംസൺ ഡൈവ് ചെയ്യുകയും സഞ്ജുവിൻ്റെ കയ്യിൽ തട്ടിതെറിച്ച പന്ത് സ്ലിപ്പിൽ നിന്നിരുന്ന ദേവ്ദത് പടിക്കൽ മുന്നോട്ട് ചാടികൊണ്ട് പിടിക്കുകയും ചെയ്തു.

( Picture Source : Twitter )

ക്യാച്ച് ലീഗലാണോ എന്നുള്ള തേർഡ് അമ്പയരുടെ പരിശോധനയിൽ പന്ത് പടിക്കലിൻ്റെ കയ്യിൽ എത്തുന്നതിന് മുൻപേ ബൗൺസ് ചെയ്യുന്നത് വ്യക്തമായിരുന്നു. എവരും അമ്പയർ നോട്ടൗട്ട് വിധിക്കുമെന്ന് പ്രതീക്ഷച്ചപ്പോൾ കമൻ്റേറ്റർമാരെ അടക്കം ഞെട്ടിച്ചുകൊണ്ട് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.

( Picture Source : BCCI / IPL )

ഈ തീരുമാനത്തിനെതിരെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

വീഡിയോ കാണാം ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടിയിരുന്നു. 27 പന്തിൽ 55 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 29 പന്തിൽ 41 റൺസ് നേടിയ ദേവ്ദത് പടിക്കൽ, 13 പന്തിൽ 32 റൺസ് നേടിയ ഷിംറോൺ ഹെറ്റ്മയർ, 28 പന്തിൽ 35 റൺസ് നേടിയ ജോസ് ബട്ട്ലർ എന്നിവരാണ് രാജസ്ഥാൻ റോയൽസിനെ മികച്ച സ്കോറിൽ എത്തിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഉമ്രാൻ മാലിക്കും ടി നടരാജനും രണ്ട് വിക്കറ്റ് വീതം നേടി.

( Picture Source : BCCI / IPL )