Skip to content

ഐ പി എൽ ലേലത്തിൽ ബാബർ അസമിന് 20 കോടി വരെ ലഭിക്കും, മുൻ പാക് താരം ഷൊഹൈബ് അക്തർ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐ പി എല്ലിൽ പാകിസ്ഥാൻ കളിക്കാർ കളിക്കുകയാണെങ്കിൽ ലേലത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസമിന് 15-20 കോടി രൂപ വരെ ലഭിക്കുമെന്ന് മുൻ താരം ഷൊഹൈബ് അക്തർ. പ്രഥമ ഐ പി എൽ സീസണിൽ മാത്രമാണ് പാക് താരങ്ങൾ കളിച്ചിട്ടുള്ളത്. പിന്നീട് ഇരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് പാകിസ്ഥാൻ കളിക്കാരെ ബിസിസിഐ ഐ പി എല്ലിൽ നിന്നും വിലക്കുകയായിരുന്നു.

( Picture Source : Twitter )

പ്രമുഖ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ താരങ്ങൾ ഐ പി എല്ലിൽ കളിച്ചുകാണാനുള്ള തൻ്റെ ആഗ്രഹം അക്തർ തുറന്നുപറഞ്ഞത്. ഐ പി എൽ പ്രഥമ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി അക്തർ കളിച്ചിരുന്നു. അക്തറടക്കം 11 പാകിസ്ഥാൻ താരങ്ങൾ ലേലത്തിൽ വിറ്റുപോയിരുന്നു. മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയായിരുന്നു ലേലത്തിൽ ഏറ്റവും വിലയേറിയ പാക് താരം. 2.71 കോടിykk ഡെക്കാൻ ചർജേഴ്സാണ് അഫ്രീദിയെ സ്വന്തമാക്കിയത്.

( Picture Source : Twitter )

” ഒരു ദിവസം വിരാട് കോഹ്ലിയും ബാബർ അസമും ഐ പി എല്ലിൽ ഓപ്പൺ ചെയ്യുന്നത് കാണാൻ വളരെ സന്തോഷമായിരിക്കും. എന്തൊരു ആവേശകരായ നിമിഷമായിരിക്കും അത്. ലേലത്തിൽ 15 മുതൽ 20 കോടി രൂപ ബാബർ അസമിന് ലഭിക്കും. ലേലത്തിൽ ഏറ്റവും വിലയേറിയ പാക് കളിക്കാരൻ അവനായിരിക്കും. ” അക്തർ പറഞ്ഞു.

ഐസിസി ടി20 റാങ്കിങിലും ഏകദിന റാങ്കിങിലും ഒന്നാം സ്ഥാനത്തുള്ള ബാറ്റ്സ്മാനാണ് ബാബർ അസം. അന്താരാഷ്ട്ര ടി20 യിൽ 73 മത്സരങ്ങളിൽ നിന്നും 45.17 ശരാശരിയിൽ 2620 റൺസ് ബാബർ അസം നേടിയിട്ടുണ്ട്.

( Picture Source : Twitter )