ഇതാണ് ഐ പി എല്ലിൻ്റെ മനോഹാരിത, ക്യാച്ച് നേടിയ ദീപക് ഹൂഡയെ കെട്ടിപിടിച്ച് ക്രുനാൽ പാണ്ഡ്യ, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മനോഹാരിത വിളിച്ചോതി ലഖ്നൗ സൂപ്പർ ജയൻ്റ്സ് താരങ്ങളായ ക്രുനാൽ പാണ്ഡ്യയും ദീപക് ഹൂഡയും തമ്മിലുള്ള രംഗങ്ങൾ. ഇരുവരും ഒരേ ടീമിൽ കളിക്കുന്നത് സീസണിന് മുൻപേ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സയ്ദ് മുഷ്താഖ് അലി ട്രോഫിയ്ക്കിടെ ബറോഡയ്ക്ക് കളിക്കവെ ഇരുവരും തമ്മിൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഉടലെടുക്കുകയും ക്രുനാൽ പാണ്ഡ്യയ്ക്കെതിരെ പരാതി നൽകിയ ഹൂഡ ടൂർണ്ണമെൻ്റിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു. എന്നാൽ വഴക്ക് മറന്ന് ഇപ്പോൾ ഐ പി എല്ലിലൂടെ ഒരുമിച്ചിരിക്കുകയാണ് ഇരുവരും.

( Picture Source : IPL )

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തുടക്കത്തിൽ തകർന്ന ലഖ്നൗ സൂപ്പർജയൻ്റ്സിന് വേണ്ടി ദീപക് ഹൂഡ പുറത്തെടുത്തത്. 41 പന്തിൽ 6 ഫോറും 2 സിക്സുമടക്കം 55 റൺസ് നേടിയാണ് ഹൂഡ പുറത്തായത്. ഫിഫ്റ്റി പൂർത്തിയാക്കിയ ഹൂഡയെ കയ്യടിച്ച് അഭിനന്ദിച്ച ക്രുനാൽ പാണ്ഡ്യ ദീപക് ഹൂഡ പുറത്തായതിന് ശേഷമാണ് ക്രീസിൽ എത്തിയത്. ഔട്ടായ പുറത്തായി പോവുകയായിരുന്ന ദീപക് ഹൂഡയെ ക്രുനാൽ പാണ്ഡ്യ കയ്യിൽ തട്ടി അഭിനന്ദിക്കുകയും ചെയ്തു.

അതിനുശേഷം ഗുജറാത്ത് ടൈറ്റൻസിൻ്റെ ബാറ്റിങിനിടെ ശുഭ്മാൻ ഗില്ലിൻ്റെ ക്യാച്ച് നേടിയ ദീപക് ഹൂഡയെ ക്രുനാൽ പാണ്ഡ്യ കെട്ടിപിടിക്കുകയും ചെയ്തു.

വീഡിയോ ;

തകർച്ചയോടെയാണ് മത്സരത്തിൽ ലഖ്നൗ തുടങ്ങിയത്. ആദ്യ പന്തിൽ ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കിയ ഷാമി മൂന്നാം ഓവറിൽ ക്വിൻ്റൺ ഡീകോക്കിനെയും പുറത്താക്കി. പിന്നാലെ വരുൺ ആരോണിൻ്റെ പന്തിൽ ശുഭ്മാൻ ഗില്ലിൻ്റെ തകർപ്പൻ ക്യാച്ചിൽ വെസ്റ്റിൻഡീസ് താരം എവിൻ ലൂയിസിനെയും ലഖ്നൗവിന് നഷ്ടമായി. തൊട്ടടുത്ത ഓവറിൽ മൊഹമ്മദ് ഷാമി മനീഷ് പാണ്ഡെയെയും പുറത്താക്കിയതോടെ ലഖ്നൗ സമ്മർദ്ദത്തിലായി.

( Picture Source : IPL )

പിന്നീട് അഞ്ചാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്ത ദീപക് ഹൂഡയും ആയുഷ് ബഡോനിയുമാണ് ലഖ്നൗവിനെ മത്സരത്തിൽ തിരിച്ചെത്തിച്ചത്. ദീപക് ഹൂഡ 41 പന്തിൽ 55 റൺസും ആയുഷ് ബഡോണി 41 പന്തിൽ 54 റൺസും നേടി. 13 പന്തിൽ 21 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യ മികവ് പുലർത്തിയതോടെ നിശ്ചിത 20 ഓവറിൽ 158 റൺസ് നേടാൻ ലഖ്നൗവിന് സാധിച്ചു.

( Picture Source : IPL )

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top