പുറകോട്ടോടി അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ശുഭ്മാൻ ഗിൽ ; വീഡിയോ കാണാം

ഐ പി എല്ലിലെ പുതിയ ടീമുകളായ ലഖ്നൗ സൂപ്പർജയൻ്റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന് ആവേശതുടക്കം. തകർപ്പൻ സ്പെല്ലിലൂടെ മൊഹമ്മദ് ഷാമി ഞെട്ടിച്ചപ്പോൾ അവിശ്വസനീയ ക്യാച്ച് നേടി യുവതാരം ശുഭ്മാൻ ഗില്ലും ആരാധകരെ ഞെട്ടിച്ചു. പുറകോട്ടോടിയാണ് ലഖ്നൗ ബാറ്റ്സ്മാൻ എവിൻ ലൂയിസിനെ പുറത്താക്കാൻ തകർപ്പൻ ക്യാച്ച് ഗിൽ നേടിയത്. 1983 ലോകകപ്പിൽ കപിൽ ദേവ് നേടിയ തകർപ്പൻ ക്യാച്ചിനെ ഓർമിപ്പിക്കുന്നതായിരുന്നു ഗില്ലിൻ്റെ ഈ ക്യാച്ച്.

( Picture Source : IPL )

മത്സരത്തിലെ ആദ്യ പന്തിൽ തന്നെ ലഖ്നൗ ക്യാപ്റ്റൻ കെ എൽ രാഹുലിനെ പുറത്താക്കി തകർപ്പൻ തുടക്കമാണ് മൊഹമ്മദ് ഷാമി ഗുജറാത്ത് ടൈറ്റൻസിന് നൽകിയത്. പിന്നാലെ തൻ്റെ അടുത്ത ഓവറിൽ ക്വിൻ്റാൻ ഡീകോക്കിനെയും ഷാമി പുറത്താക്കി. തുടർന്ന് വരുൺ ആരോൺ എറിഞ്ഞ നാലാം ഓവറിലാണ് ഗില്ലിൻ്റെ തകർപ്പൻ ക്യാച്ച് പിറന്നത്.

വരുൺ ആരോൺ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ എവിൻ ലൂയിസ് പുൾ ചെയ്യുകയും എഡ്ജ് ചെയ്ത് സ്‌ക്വയർ ലെഗിലേക്ക് പോയ പന്ത് 25 യാർഡ്സ് ഓടിയ ഗിൽ കൈപ്പിടിയിൽ ഒതുക്കുകയും ചെയ്യുകയായിരുന്നു.

വീഡിയോ കാണാം ;

മത്സരത്തിൽ തകർപ്പൻ തുടക്കമാണ് ഗുജറാത്ത് ടൈറ്റൻസിന് ലഭിച്ചത്. പവർപ്ലേയിൽ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് നേടാൻ മാത്രമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിന് സാധിച്ചത്.

( Picture Source : IPL )