Skip to content

ജെയിംസ് ഹോപ്‌സ് ഡൽഹിയുടെ പുതിയ ബൗളിങ് കോച്ച്

ഈ ipl ൽ ഒരുങ്ങി തന്നെയാണ് ഡൽഹി ഡെയർ ഡെവിൾസ് ഇറങ്ങിയിരിക്കുന്നത് . ലേലത്തിൽ മുൻ കൊൽക്കത്ത ക്യാപ്റ്റൻ ഗൗതം ഗംഭീറിനെ സ്വന്തമാക്കിയ ഡൽഹി ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും സ്വന്തമാക്കിയിരുന്നു .

മുൻ ഓസ്ട്രേലിയൻ ബൗളർ ജെയിംസ് ഹോപ്സിനെ ബൗളിംഗ് കോച്ചായി നിയമിച്ചിരിക്കുകയാണ് ഡൽഹി ടീം മാനേജ്മെന്റ് .

ഓസ്‌ട്രേലിയക്ക് വേണ്ടി 84 ഏകദിനങ്ങൾ കളിച്ച ഹോപ്‌സ് 67 വിക്കറ്റും 1326 റൺസും നേടിയിട്ടുണ്ട് . 12 ടി20 കളിച്ച ഹോപ്‌സ് 10 വിക്കറ്റ് നേടിയിട്ടുണ്ട് .

ഡൽഹി ടീമിനെ ഗംഭീർ ആയിരിക്കും നയിക്കുക എന്ന് പ്രധാന പരിശീലനകൻ റിക്കി പോണ്ടിങ് വ്യക്തമാക്കി . കൊൽക്കത്ത രണ്ട് തവണ ഐപിഎൽ കിരീടം സ്വന്തമാക്കിയപ്പോഴും ഗംഭീർ ആയിരുന്നു ക്യാപ്റ്റൻ .