Skip to content

IPL 2018 ലേലത്തിലെ ഏറ്റവും വില കൂടിയ താരങ്ങൾ 

ഐപിൽ പതിനൊന്നാം സീസണിന് മുന്നോടിയായി നടന്ന താര ലേലത്തിൽ 169 പ്ലെയേഴ്‌സ് വിറ്റു പോയി . രണ്ട് ദിവസങ്ങളായി നടന്ന ലേലത്തിൽ 8 ടീമുകൾ 431 കോടി ചിലവഴിച്ചു . പതിവിൽ നിന്ന് വ്യത്യസ്തമായി വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ പ്ലെയേഴ്‌സിനും കൂടുതൽ വില ലഭിച്ചു .

ഐപിൽ 2018 ലേലത്തിലെ ഏറ്റവും വില കൂടിയ പ്ലെയേഴ്‌സിനെ കാണാം

1. ബെൻ സ്റ്റോക്‌സ്

12 .5 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സിനെ രാജസ്ഥാൻ സ്വന്തമാക്കിയത് . കഴിഞ്ഞ വർഷവും സ്റ്റോക്‌സ് തന്നെയായിരുന്നു വില കൂടിയ താരം

2. ജയ്‌ദേവ് ഉണാഡ്കട്

11.5 കോടിക്കാണ് ഇന്ത്യൻ ഇടം കയ്യൻ പേസർ ഉണാഡ്കട്ടിനെ രാജസ്ഥാൻ സ്വന്തമാക്കിയത് . ഈ വർഷത്തെ ഏറ്റവും വില കൂടിയ ഇന്ത്യൻ താരമാണ് ഉണാഡ്കട്

3. മനീഷ് പാണ്ഡെ

11 കോടിക്കാണ് ഈ മുൻ1 കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരത്തെ സൺ റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത് .
4. Kl രാഹുൽ

11 കോടിക്കാണ് മുൻ rcb താരമായിരുന്ന kl രാഹുലിനെ പഞ്ചാബ് ലേലത്തിൽ സ്വന്തമാക്കിയത്

5. ക്രിസ് ലിൻ

RTM വഴി 9.6 കോടിക്കാണ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ലിന്നിനെ കൊൽക്കത്ത ടീമിൽ നിലനിർത്തിയത് .

6. മിച്ചൽ സ്റ്റാർക്ക്

9.4 കോടി രൂപയ്ക്കാണ് മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയത് . കഴിഞ്ഞ വർഷം സ്റ്റാർക്ക് ipl ൽ നിന്നും മററിനിന്നിരുന്നു .

കൂടുതൽ ക്രിക്കറ്റ് വാർത്തകൾക്കായി പേജ് ലൈക്ക് ചെയ്യൂ