Skip to content

ബ്രയാൻ ലാറയെ മറികടന്ന് വിരാട് കോഹ്ലി

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ച്‌ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി . സൗത്താഫ്രിക്കക്കെതിരായ ടെസ്റ്റ് സീരീസിലെ മികച്ച പ്രകടനത്തോടെ കോഹ്ലിയുടെ ടെസ്റ്റ് റേറ്റിങ് 912 ആയി ഉയർന്നു . ഇതോടെ വെസ്റ്റ്ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ കോഹ്ലി മറി കടന്നു .

911 ആയിരുന്നു ലാറയുടെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിങ് . കെവിൻ പീറ്റേഴ്സൻ (909) ഹാഷിം അംല ( 907) ചന്ദ്രപോൾ ( 901) മൈക്കിൾ ക്ലാർക്ക് (900) എന്നിവരെയും കോഹ്ലി മറികടന്നു .

961 റേറ്റിങോടെ ഓസ്ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാൻ ആണ് ഒന്നാമത് . 947 റേറ്റിങ്ങോടെ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്താണ് രണ്ടാമത് .

ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ 916 റേറ്റിങ് നേടിയ സുനിൽ ഗവാസ്കർ ആണ് ഒന്നാമത് .

വിരാട് കോഹ്‌ലിയും സുനിൽ ഗവസ്‌കറും മാത്രമാണ് ടെസ്റ്റ് റേറ്റിങ് 900 കടന്ന ഇന്ത്യൻ ബാറ്റ്സ്മാന്മാർ