Skip to content

ക്രിക്കറ്റ് ലോകത്തിന് തീരാനഷ്ടം, ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് തായ്‌ലൻഡിലായിരുന്നു അന്ത്യം. ഓസ്ട്രേലിയൻ മാധ്യമമായ ഫോക്സ് സ്പോർട്സാണ് ഷെയ്ൻ വോണിൻ്റെ വിയോഗം സ്ഥിരീകരിച്ചത്.

ഓസ്ട്രേലിയക്ക് വേണ്ടി 1992 ൽ അരങ്ങേറ്റം കുറിച്ച ഷെയ്ൻ വോൺ 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 708 വിക്കറ്റും 194 ഏകദിന മത്സരങ്ങളിൽ നിന്നും 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായ ഷെയ്ൻ വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ 339 മത്സരങ്ങളിൽ നിന്നും 1001 വിക്കറ്റും നേടിയിട്ടുണ്ട്.

ഐ പി എല്ലിൽ ആദ്യ കിരീടം നേടിയ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഷെയ്ൻ വോൺ. തുടർന്ന് ഐ പി എല്ലിൽ പരിശീലകനായും ക്രിക്കറ്റ് ലോകത്ത് കമൻ്റെറ്ററായും വോൺ സാന്നിധ്യം അറിയിച്ചിരുന്നു. ഇംഗ്ലണ്ട് ടീമിൻ്റെ പുതിയ പരിശീലകനായി എത്തുവാൻ ഷെയ്ൻ വോൺ താൽപ്പര്യം പ്രകടപ്പിച്ചിരുന്നു. ഇതിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വോൺ വിടവാങ്ങിയത്.