Skip to content

തുടർ തോൽവികൾക്കൊടുവിൽ പാകിസ്ഥാന് വിജയം

തുടർ തോൽവികൾക്ക് ഒടുവിൽ പാകിസ്ഥാന് ആശ്വാസ വിജയം . രണ്ടാം ടി20 മത്സരത്തിൽ 48 റൺസിനാണ് പാകിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത് .

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബാറ്റ്‌സ്മാൻമാരുടെ തകർപ്പൻ പ്രകടനത്തോടെ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 201 റൺസ് എടുത്തു . ഫക്കാർ സമാൻ ബാബർ അസം എന്നിവർ ഫിഫ്റ്റി നേടി . ഷെഹ്‌സാദ് 34 പന്തിൽ 44 ഉം ക്യാപ്റ്റൻ സർഫറസ് 24 പന്തിൽ 41 ഉം റൺസ് നേടി . 28 പന്തിൽ നിന്നാണ് ഫക്കാർ ഫിഫ്റ്റി നേടിയത് . ബാബർ അസം 29 പന്തിൽ 50 റൺസ് നേടി പുറത്തായി . 

മറുപടി ബാറ്റിങ്ങിൽ ന്യൂസിലാൻഡ് 18.3 ഓവറിൽ 153 റൺസിന് ഓൾ ഔട്ട് ആയി . പാകിസ്താന് വേണ്ടി ഫഹീം അഷ്റഫ് 3 വിക്കറ്റും ആമിർ ഷാദബ് ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി .