Skip to content

ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് തകർപ്പൻ ജയം

ത്രിരാഷ്ട്ര ടൂർണമെന്റിൽ ബംഗ്ലാദേശിന് എതിരെ ശ്രീലങ്കക്ക് തകർപ്പൻ ജയം . ധാക്കയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത് . ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 24 ഓവറിൽ 82 റൺസിന് ഓൾ ഔട്ട് ആയി . 26 റൺസ് എടുത്ത വിക്കറ്റ് കീപ്പർ റഹിം മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടന്നത് . ശ്രീലങ്കക്ക് ലക്മൽ മൂന്നും ചമീര തിസേര പെരേര sandakan എന്നിവർ 2 വിക്കേറ്റിന്റെ വീതം നേടി . 

മറുപടി ബാറ്റിങ്ങിൽ ശ്രിലങ്ക വിക്കറ്റ് ഒന്നും നഷ്ട്ടപെടാതെ 11.5 ഓവറിൽ ലക്ഷ്യം കണ്ടു . തരംഗ 39 ഉം ഗുണത്തിലക 35 ഉം റൺസ് നേടി പുറത്താകാതെ നിന്നു . 

വിജയത്തോടെ സിംബാബ്‌വെയെ പുറത്താക്കി ശ്രിലങ്ക ഫൈനൽ യോഗ്യത നേടി .