Skip to content

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ഗാംഗുലി

മുന്നാം ടെസ്റ്റ് മത്സരത്തിന് വേണ്ടി ഒരുക്കിയ പിച്ചിനെ കുറിച്ച് വിവാദ പരാമർശവുമായി മുൻ ഇന്ത്യൻ നായകൻ ഗാംഗുലി . ബാറ്റിങ്ങിന് തീരെ അനുയോജ്യമല്ലാത്ത പിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഗാംഗുലിയുടെ അഭിപ്രായം .

ഇങ്ങിനെയൊരു മൈതാനത്ത് ടെസ്റ്റ് മല്‍സരം കളിക്കുന്നത് ഒട്ടും തന്നെ അംഗീകരിക്കാന്‍ സാധിക്കില്ല. 2003 ല്‍ ന്യൂസിലന്‍ഡിലും ഇത് കണ്ടതാണ്. ബാറ്റ്‌സ്മാന്മാര്‍ക്കും മിനിമം സാധ്യതയുണ്ടാകണം. ഐസിസി ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണം, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഇതുവരെ കളിച്ചതിൽ വെച്ച് ഏറ്റവും ദുഷ്കരമായ പിച്ചാണ് ഇതെന്ന് ഇന്ത്യൻ താരം പൂജാര ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു . ആദ്യ ഇന്നിംഗ്സിൽ 187 റൺസ് നേടാൻ മാത്രമാണ് ഇന്ത്യക്ക് സാധിച്ചുള്ളൂ . മറുപടി ബാറ്റിങ്ങിിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 125 റൺസിൽ 6 വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു .

പിച്ചിനെ വിമര്‍ശിച്ച ദാദയ്ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കുമ്പോള്‍ എന്തുകൊണ്ട് കൊല്‍ക്കത്ത രാജകുമാരന്‍ മിണ്ടാതിരുന്നുവെന്നാണ് ഗാംഗുലിയുടെ ട്വീറ്റിന് മറുപടിയുമായി ആരാധകര്‍ എത്തിയത്.