Skip to content

IPL ൽ ഡൽഹി ഡെയർ ഡെവിൾസിന് പുതിയ ഹോം ഗ്രൗണ്ട്

ഐപിൽ 2018 നെ വളരെ പ്രതീക്ഷയോടെയാണ് ഡൽഹി ഡെയർ ഡെവിൾസ് കാണുന്നത് . ഈ സീസണിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആണ് ഡൽഹിയുടെ പ്രധാന പരിശീലകൻ . 

നിലവിൽ ഫിറോഷ കോട്ല ആണ് ഡൽഹിയുടെ ഹോം ഗ്രൗണ്ട് എന്നാൽ ഈ സീസണിൽ പുതുതായി പണിത ലക്‌നൗ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കൂടി ഡൽഹിയുടെ ഹോം മത്സരങ്ങൾ നടക്കും . 

ഫിറോഷയേക്കാൾ 9000 ൽ അധികം കാണികളെ ഉൾക്കൊള്ളാൻ ലക്‌നൗ സ്റ്റേഡിയതിനാകും . ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കാത്ത ഈ സ്റ്റേഡിയം ദുലീപ് ട്രോഫിയിലെ ഡേ നൈറ്റ് മത്സരത്തിന് വേദിയായിരുന്നു.  നിലവിൽ 50000 ൽ അധികമാണ് സ്റ്റേഡിയതിന്റെ സിറ്റിംഗ് കപ്പാസിറ്റി . 

ഏപ്രിൽ 7 നാണ് ഐപിൽ തുടങ്ങുന്നത്.  ഈ മാസം 27 നും 28 നും ആണ് താരലേലം .