Skip to content

വീണ്ടും സൗത്താഫ്രിക്കക്ക് മുൻപിൽ തകർന്നടിഞ്ഞ് ഇന്ത്യ

ഫ്രീഡം സീരീസിലെ അവസാന ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 187റൺസിന് ഓൾ ഔട്ട് ആയി . ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും പുജാരയുടെയും വാലറ്റത്തിൽ ഭുവനെശ്വേർ കുമാറിന്റെയും ബാറ്റിങ് ആണ് ഇന്ത്യക്ക് 187 എന്ന സ്കോർ സമ്മാനിച്ചത് . 

ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ അജിൻക്യ രഹാനെ 9 റൺസ് എടുത്ത് പുറത്തായി . സ്കോർ 144 ൽ നിൽക്കെ പൂജാര പാണ്ഡ്യ പാർഥിവ് പട്ടേൽ എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി . 

രോഹിതും അശ്വിനും ഇല്ലാതെയാണ് ഇന്ത്യ കളിക്കാൻ ഇറങ്ങിയത് . സൗത്താഫ്രിക്കക്ക് വേണ്ടി റബാഡ 3 വിക്കറ്റ് നേടി .