Skip to content

ടി20 യിലും പാകിസ്ഥാന് രക്ഷയില്ല 

ന്യൂസിലാൻഡിന് എതിരായ ആദ്യ ടി20 മത്സരത്തിൽ പാകിസ്ഥാന് തോൽവി .വെല്ലിങ്ടണ്ണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കേറ്റിനാണ് ന്യൂസിലാൻഡ് വിജയം സ്വന്തമാക്കിയത് . 

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 19.4 ഓവറിൽ 105 റൺസിന് ഓൾ ഔട്ട് ആയി . 41 റൺസ് എടുത്ത ബാബർ അസം ആണ് പാക് നിരയിൽ അൽപമെങ്കിലും പൊരുതിയത് . 12 പന്തിൽ 23 റൺസ് എടുത്ത ഹസൻ അലിയുടെ ബാറ്റിങ് ആണ് പാകിസ്ഥാൻ സ്കോർ 100 കടത്തിയത്.  

മറുപടി ബാറ്റിങ്ങിൽ 15.5 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ കിവികൾ വിജയം കണ്ടു . 49 റൺസ് എടുത്ത മൺറോയും 22 റൺസ് എടുത്ത ടെയ്ലറും ആണ് ന്യൂസിലാൻഡിനു അനായാസ വിജയം സമ്മാനിച്ചത് . 

മൺറോ ആണ് മാൻ ഓഫ് ദി മാച്ച് .