Skip to content

സിംബാബ്‌വെക്കെതിരെ നിർണായക വിജയം നേടി ശ്രീലങ്ക

ത്രി രാഷ്ട്ര സീരീസിൽ ആദ്യ വിജയം നേടി ശ്രീലങ്ക . തിസേര പേരേരയുടെ മികച്ച ഓൾ റൗണ്ടർ പ്രകടനമാണ് ശ്രീലങ്കക്ക് വിജയം സമ്മാനിച്ചത് . 

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 44 ഓവറിൽ 198 റൺസിന് ഓൾ ഔട്ട് ആയി . ബ്രെൻണ്ടൻ ടെയ്ലറുടെ അർധ സെഞ്ചുറിയാണ് സിംബാബ്‌വെക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത് . 

മറുപടി ബാറ്റിങ്ങിൽ ശ്രിലങ്ക 44.5 ഓവറിൽ 5 വിക്കറ്റ്‌  നഷ്ട്ടത്തിൽ ലക്ഷ്യം കണ്ടു . കുശാൽ പെരേര 49 ഉം കുശാൽ മെൻഡിസ് 36 ഉം റൺസ് നേടി . പുറത്താകാതെ 38 റൺസ് നേടിയ ചാന്ദിമലും 26 പന്തിൽ 39 റൺസ് നേടിയ തിസേര പെരേരയും ആണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത് . 

ബൗളിങ്ങിൽ 8 ഓവറിൽ 33 റൺസ് വിട്ടു കൊടുത്ത് 4 വിക്കറ്റ് നേടിയ പെരേര ബാറ്റിങ്ങിൽ 26 പന്തിൽ നിന്നും 39 റൺസ് നേടി .