Skip to content

അപൂർവ നേട്ടത്തിന് ഉടമയായി ബാബർ അസം

ന്യൂസിലാൻഡിന് എതിരായ ആദ്യ T20 മത്സരത്തിനിടെ ബാബർ അസമിനെ തേടിയെത്തിയത് അപൂർവ റെക്കോർഡാണ് . T20 യിൽ ബൗണ്ടറി നേടാതെ തുടർച്ചയായി ഏറ്റവും ബോളുകൾ നേരിട്ട പാകിസ്താൻ താരം എന്ന റെക്കോർഡാണ് ബാബർ അസം സ്വന്തമാക്കിയത് . 37 ബോളുകളാണ് ബൗണ്ടറി നേടാതെ നേരിട്ടത് . ഇതിന് മുമ്പ് ഈ റെക്കോർഡ് സാദ്‌ നസിമിന്റെ പേരിലായിരുന്നു ( 32 ബോളുകൾ vs Aus , 2014 ) .

ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ തുടക്കത്തിൽ തന്നെ അടി പതറി . നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ ഉതിർന്നത് കാരണം വലിയ സ്കോർ കണ്ടെത്താൻ പാകിസ്താനായില്ല . 41 പന്തിൽ 41 റൺസ് നേടിയ ബാബർ അസമാണ് പാകിസ്താന്റെ ടോപ് സ്കോറർ . 20 ഓവറിൽ പാകിസ്താൻ 105 റൺസ് നേടി . 106 റൺസ് എന്ന വിജയ ലക്ഷ്യം ന്യൂസിലാൻഡ് 15 .5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു .

Rance , southee എന്നിവർ 3 വിക്കറ്റ് വീതം നേടി . പുറത്താകാതെ 43 പന്തിൽ 2 സിക്സും 3 ഫോറും ഉൾപ്പടെ 49 റൺസ് നേടിയ colin munro ആണ് മാൻ ഓഫ് ദി മാച്ച് .