Skip to content

കോഹ്ലിയും ധോണിയുമില്ല, എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ചരിത്രത്തിലെ തൻ്റെ ഏറ്റവും മികച്ച പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഏറ്റവും മികച്ച ഇലവൻ സച്ചിൻ ടെണ്ടുൽക്കർ തിരഞ്ഞെടുത്ത്. ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടനേട്ടത്തിലെത്തിച്ച എം എസ് ധോണിയെയും നിലവിലെ ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും ടീമിൽ തിരഞ്ഞെടുക്കാതിരുന്ന സച്ചിൻ നാല് ഇന്ത്യൻ താരങ്ങളെയാണ് ഇലവനിൽ ഉൾപെടുത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി 200 ടെസ്റ്റ് മത്സരങ്ങളും 463 ഏകദിന മത്സങ്ങളും കളിച്ചിട്ടുള്ള സച്ചിൻ തൻ്റെ പേര് ഇലവനിൽ ഉൾപെടുത്തിയില്ല. വീരേന്ദർ സെവാഗും ഗാംഗുലിയുമടക്കം നാല് ഇന്ത്യൻ താരങ്ങളെ ഇലവനിൽ ഉൾപ്പെടുത്തിയ സച്ചിൻ ആദം ഗിൽക്രിസ്റ്റിനെയാണ് വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയത്. ധോണിയ്ക്കും കോഹ്ലിയ്ക്കുമൊപ്പം ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ അനിൽ കുംബ്ലെയെയും സച്ചിൻ ഇലവനിൽ ഉൾപ്പെടുത്തിയില്ല. പകരം മറ്റൊരു ഇന്ത്യൻ സ്പിന്നറെയാണ് സച്ചിൻ ഷെയ്ൻ വോണിനൊപ്പം ടീമിൽ ഉൾപ്പെടുത്തിയത്.

മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗിനെയും സുനിൽ ഗാവസ്കറെയുമാണ് സച്ചിൻ തൻ്റെ ഇലവനിലെ ഓപ്പണർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ടീമിലെ മൂന്നാം നമ്പർ ബാറ്റ്സ്മാൻ. വിവിയൻ റിച്ചാർഡ്സ്, ജാക്ക് കാലിസ്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എന്നിവരെ മധ്യനിരയിൽ ഉൾപ്പെടുത്തിയ സച്ചിൻ ആദം ഗിൽക്രിസ്റ്റിനെയാണ് ടീമിലെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയത്.

ഷെയ്ൻ വോൺ, വസിം അക്രം, ഹർഭജൻ സിങ്, ഗ്ലെൻ മഗ്രാത്ത് എന്നിവരെയാണ് ബൗളർമാരായി സച്ചിൻ തൻ്റെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയത്.

സച്ചിൻ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവൻ

വീരേന്ദർ സെവാഗ്, സുനിൽ ഗവാസ്കർ, ബ്രയാൻ ലാറ, വിവിയൻ റിച്ചാർഡ്, ജാക്ക് കാലിസ്, സൗരവ് ഗാംഗുലി, ആദം ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ, വസിം അക്രം, ഹർഭജൻ സിങ്, ഗ്ലെൻ മഗ്രാത്ത്.