Skip to content

രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന് വിജയം 

ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന് വിജയം . ബ്രിസ്ബണിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത് . 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 270 റൺസ് നേടി മറുപടി2 ബാറ്റിങിന് ഇറങ്ങിയ ഇംഗ്ളണ്ട്‌ 44.2 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ വിജയ ലക്ഷ്യം കണ്ടു . 

ഇംഗ്ലണ്ടിന് വേണ്ടി ബെയർസ്റ്റോ 60 ഉം ഹെയ്ൽസ് 57 ഉം റൂട്ട് 46 ഉം വോക്‌സ് 39 ഉം റൺസ് നേടി .റൂട്ട് ആണ് മാൻ ഓഫ് ദി മാച്ച് . 

മിച്ചൽ സ്റ്റാർക്ക് 10 ഓവറിൽ 59 റൺസ് വിട്ടു കൊടുത്ത് 4 വിക്കറ്റ്‌ വീഴ്ത്തി . അരങ്ങേറ്റ കാരനായ റിച്ചാർഡ്സൺ 2 വിക്കറ്റ് നേടി .