Skip to content

ഏറ്റവും വലിയ ഏകദിന വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

ത്രിരാഷ്ട്ര ടൂർണമെന്റിൽ ശ്രീലങ്കയെ 163 റൺസിന് തകർത്ത് ബംഗ്ലാദേശ് . ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ഷാകിബ് അൽ ഹസൻ ആണ് ബംഗ്ലാദേശിന് അനായാസ വിജയം സമ്മാനിച്ചത് . ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ2 7 വിക്കറ്റ് നഷ്ട്ടത്തിൽ 320 റൺസ് നേടി . തമീം 84 ഉം ഷാഖിബ് 67 ഉം റഹിം 62 റൺസും നേടി .  

മറുപടി2 ബാറ്റിങിന് ഇറങ്ങിയ ശ്രിലങ്ക 32.2 ഓവറിൽ 157 റൺസിന് ഓൾ ഔട്ട് ആയി . 2012 ൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 160 റൺസിന്റെ വിജയമായിരുന്നു ബംഗ്ലാദേശിന്റെ ഏറ്റവും വലിയ ഏകദിന വിജയം . 

കഴിഞ്ഞ മത്സരത്തിൽ സിംബാബ്‌വെ ടീമിനോടും ശ്രിലങ്ക തോറ്റിരുന്നു .