Skip to content

പാകിസ്ഥാനെ വെള്ളപൂശി ന്യൂസിലാൻഡ് 

ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്ഥാന് തോൽവി . ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 5-0 ന് കിവി പട തൂത്തുവാരി . 

അഞ്ചാം ഏകദിനത്തിൽ 15 റൺസിനാണ് ന്യൂസിലാൻഡ് വിജയം നേടിയത് . ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് സെഞ്ചുറി നേടിയ മാർട്ടിൻ ഗുപ്റ്റിലിന്റെയും ഫിഫ്റ്റി നേടിയ2 റോസ് ടെയ്ലറിന്റെയും മികവിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എടുത്തു . 

മറുപടി ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാൻ 49 ഓവറിൽ 256 റൺസിന് ഓൾ ഔട്ട് ആയി . ഒരു ഘട്ടത്തിൽ 57 / 5 എന്ന നിലയിൽ ആയിരുന്ന പാകിസ്ഥാനെ ഹാരിസ് സൊഹൈൽ ഷാദബ് ഖാൻ കൂട്ടുകെട്ട് ആണ് നാണകേടിൽ നിന്നും രക്ഷിച്ചത് . ഹാരിസ് സൊഹൈൽ 63 ഉം ഷദാബ് ഖാൻ 59 ഉം റൺസ് നേടി . 
ന്യൂസിലാന്റിന് വെൻഡ്ജ് ഹെൻറി 4വിക്കറ്റും സാന്റിനേർ 3 വിക്കറ്റും നേടി . സെഞ്ചുറി നേടിയ ഗുപ്റ്റിൽ ആണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും ..