Skip to content

സ്റ്റോക്സ് എറിഞ്ഞത് 14 നോ ബോളുകൾ, അമ്പയറുടെ ശ്രദ്ധയിൽ പെട്ടത് ഒരെണ്ണം മാത്രം, വീഡിയോ കാണാം

വീണ്ടും മോശം അമ്പയറിങിന് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത് വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനുപുറകെയാണ് ആഷസ് പരമ്പരയിലെ മോശം അമ്പയറിങ് വാർത്തകളിൽ ഇടം നേടിയത്.

( Picture Source : Twitter )

ബ്രിസ്ബനിലെ ഗാബയിൽ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിലെ രണ്ടാം ദിനത്തിലാണ് സംഭവം അരങ്ങേറിയത്. ഓസ്‌ട്രേലിയൻ ഇന്നിങ്സിൽ 13 ആം ഓവറിലെ നാലാം പന്തിൽ സ്റ്റോക്സ് വാർണറുടെ വിക്കറ്റ് വീഴ്ത്തിയെങ്കിലും പിന്നാലെ റീപ്ലേകളിൽ താരം എറിഞ്ഞത് നോ ബോൾ ആണെന്ന് വ്യക്തമാകുകയായിരുന്നു, ഈ നോ ബോൾ ക്രിക്കറ്റിലെ എക്കാലത്തെയും വലിയ അമ്പയറിങ് അല്ലെങ്കിൽ ടെക്നിക്കൽ പിഴവ് തുറന്നുകാണിക്കുകയായിരുന്നു.

ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ ആ ഓവറിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ ആദ്യ നാല് പന്തുകളും നോ ബോളായിരുന്നു, കൂടാതെ അതിനുമുൻപായി 10 നോ ബോളുകൾ ബെൻ സ്റ്റോക്സ് എറിഞ്ഞിരുന്നുവെങ്കിലും ഒന്നുപോലും ഓൺഫീൽഡ് അമ്പയറുടെയോ തേർഡ് അമ്പയറുടെയോ ശ്രദ്ധയിൽപെട്ടില്ല. ഒഫിഷ്യൽ ബ്രോഡ്കാസ്റ്ററായ ചാനൽ സെവനാണ് ഈ വലിയ പിഴവ് പുറത്തുകൊണ്ടുവന്നത്. 

ഈ വർഷം ഓഗസ്റ്റോടെയാണ് നോ ബോൾ നിർണയിക്കാൻ ജോലി ഐസിസി തേർഡ് അമ്പയറെ ഏൽപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ഫ്രൻഡ്‌ ഫൂട്ട് നോ ബോളുകൾ നിർണയിക്കാനുള്ള ടെക്‌നോളജി ഈ പരമ്പരയിലില്ല.

( Picture Source : Twitter )

മത്സരത്തിൽ 96 റൺസ് നേടിയാണ് ഡേവിഡ് വാർണർ പുറത്തായത്. ഡേവിഡ് വാർണർക്കൊപ്പം 74 റൺസ് നേടിയ മാർനസ് ലാബുഷെയ്നും മികവ് പുലർത്തി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടിയിട്ടുണ്ട്. 95 പന്തിൽ 112 റൺസ് നേടിയ ട്രാവിസ് ഹെഡും 10 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കുമാണ് ക്രീസിലുള്ളത്. നേരത്തെ മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 147 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 5 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്.

( Picture Source : Twitter )