Skip to content

ഫിഞ്ചിന്റെയും സ്റ്റോയിനിസിന്റെയും മികവിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്കോർ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 304 റൺസ് നേടി .

119 പന്തിൽ 107 റൺസ് നേടിയ ഫിഞ്ചിന്റെയും 68 പന്തിൽ 50 റൺസ് നേടിയ മിച്ചൽ മാർഷിന്റെയും 40 പന്തിൽ 60 റൺസ് നേടിയ സ്റ്റോയിനിസിന്റെയും മികവിൽ ആണ് ഓസ്ട്രേലിയ 300 കടന്നത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 23 ഉം വിക്കറ്റ് കീപ്പർ പെയ്ൻ 27 ഉം റൺസ് നേടി .

ഇംഗ്ലണ്ടിന് വേണ്ടി പ്ലൻങ്കറ്റ് 3 വിക്കറ്റും ആദിൽ റഷീദ് 2 വിക്കറ്റും നേടി .