Skip to content

തകർപ്പൻ സെഞ്ചുറി നേടി പന്ത്‌ ഡൽഹിക്ക് അനായാസ വിജയം

മുസ്താഖ് അലി t20 ട്രോഫിയിൽ ഹിമാചൽ പ്രേദേശിന് എതിരെ ഡൽഹിക്ക് അനായാസ ജയം . റിഷാബ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ആണ് ഡൽഹി വിജയം സ്വന്തമാക്കിയത് . 38 പന്തിൽ നിന്നും 8 ഫോറും 12 സിക്സും അടക്കം 116 റൺസ് നേടി പന്ത് പുറത്താകാതെ നിന്നു . 30 റൺസ് നേടിയ ഗംഭീർ മികച്ച പിന്തുണ നൽകി .

 

ആദ്യം ബാറ്റ് ചെയ്ത ഹിമാചൽ പ്രദേശ്  40 റൺസ് നേടിയ  നിഖിൽ ഗാങ്തയുടെയും 23 റൺസ് നേടിയ ഋഷി ധവാന്റെയും മികവിൽ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 144 റൺസ് നേടി .

മറുപടി ബാറ്റിങ്ങിൽ ഡൽഹി വിക്കറ്റ് ഒന്നും നഷ്ട്ടപെടാതെ 11.4 ഓവറിൽ 148 റൺസ് നേടി വിജയം നേടി .