Skip to content

ക്യാപ്റ്റൻ മിന്നി ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് മികച്ച സ്കോർ

മൌന്റ്റ് മനുഗുനി : അണ്ടർ 19 വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ മികച്ച സ്‌കോറുമായി ഇന്ത്യ. ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 328 റൺസാണ്. ടോപ് ഓർഡർ ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യക്ക് ആദ്യ മത്സരത്തിൽ തന്നെ ഇത്രയും മികച്ച തുടക്കം സാധ്യമാക്കിയത്. ഓപ്പണിങ് താരങ്ങളായ പ്രിത്വി ഷായും മാഞ്ചോട് കൈറയും നേടിയ അർദ്ധ സെഞ്ചുറിക്ക് പിന്നാലെ മൂനാം നമ്പറിൽ വന്ന ഗിൽ കൂടി അർദ്ധ സെഞ്ചുറി നേടി
101 പന്തിൽ നിന്നും 8 ഫോറും 2 സിക്സും അടക്കം ഇന്ത്യൻ ക്യാപ്റ്റൻ പ്രിത്വി ഷാ 94 റൺസ് നേടി പുറത്തായപ്പോൾ മൻജോത് 99 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കം 86 റൺസ് നേടി. അവസാന ഓവറുകളിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഗിൽ 54 പന്തിൽ 63 റൺസ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി എഡ്‌വേഡ്സ് 9 ഓവറിൽ 65 റൺസിന്‌ നാല് വിക്കറ്റ് നേടിയപ്പോൾ മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് വോയുടെ മകൻ ഓസ്റ്റിൻ 6 ഓവറിൽ 64 റൺസ് വഴങ്ങി.