Skip to content

തുടക്കത്തിൽ പതറി അവസാനത്തിൽ തിരിച്ചടിച്ച് ഇന്ത്യ

ഇന്ത്യ – സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് ബാറ്റിങ് തകർച്ച . ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗത്താഫ്രിക്ക ഒന്നാം ദിനം കളി അവാസനിക്കുമ്പോൾ സൗത്താഫ്രിക്ക 6 വിക്കറ്റ് നഷ്ട്ടത്തിൽ 269 റൺസ് എന്ന നിലയിലാണ് . 24 റൺസ് നേടിയ ക്യാപ്റ്റൻ ഡ്യൂപ്ലെസിസും 10 റൺസ് നേടിയ മഹാരാജുമാണ് ക്രീസിൽ .

ഓപ്പണർമാരായ എൽഗറും മാർക്റവും മികച്ച തുടക്കമാണ് സൗത്താഫ്രിക്കക്ക് നൽകിയത് . എൽഗർ 31 ഉം മാർക്റം 94 ഉം റൺസ് എടുത്ത് പുറത്തായി . ആംല 82 റൺസ് എടുത്ത് ഫോമിൽ തിരിച്ചെത്തി . എന്നാൽ തുടർന്ന് ക്രീസിൽ എത്തിയ എ ബി ഡിവില്ലിയേഴ്സ് ഡി കോക്ക് ഫിലാൻഡർ തുടങ്ങിയവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല .

246 / 3 എന്ന നിലയിൽ നിന്നും 269 /6 എന്ന സ്കോറിലേക്ക് സൗത്താഫ്രിക്ക കൂപ്പുകുത്തി .

ഇന്ത്യക്ക് വേണ്ടി അശ്വിൻ 3 വിക്കറ്റ് നേടി .