Skip to content

കോഹ്ലിയുടെ അടുത്താണോ ബുംറയുടെ തന്ത്രം! ഷോർട്ട് ബോളിൽ വീഴ്ത്താൻ നോക്കിയ ബുംറയ്ക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി കോഹ്ലി : വീഡിയോ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14ആം സീസണിന്റെ  രണ്ടാം പാദത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ഇന്നലെ നടന്ന നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് നാണംകെട്ട തോല്‍വി. 54 റൺസ് വഴങ്ങിയ മുംബൈയുടെ ഇത് തുടർച്ചയായ മൂന്നാം തോല്വിയാണ്.
ദുബായിയില്‍ നടന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 18.1 ഓവറില്‍ വെറും 111 ണ്‍സിന് പുറത്തായി.

ഹാട്രിക്ക് നേട്ടവുമായി ബൗളിങ്ങിൽ തിളങ്ങിയ ഹര്‍ഷല്‍ പട്ടേല്‍, ഓള്‍റൗണ്ട് പ്രകടനവുമായി തിളങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കു മുന്നില്‍ മുംബൈ മുട്ടുമടക്കുകയായിരുന്നു. ടി20 ക്രിക്കറ്റില്‍ 10000 റൺസ്  നാഴികക്കല്ല് പിന്നിട്ട ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്ലിയും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

166 റണ്‍സ് തേടിയിറങ്ങിയ മുംബൈയ്ക്കു മികച്ച തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് നൽകിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച ബാറ്റിങ് ലൈനപ്പ് ഉള്ള മുംബൈ ലഭിച്ച മികച്ച തുടക്കം മുതലാക്കി അനായാസം വിജയത്തിലേക്ക് കയറുമെന്ന് കരുതിയെങ്കിലും മധ്യഓവറുകളില്‍ തുടരെ വിക്കറ്റ് വീണതോടെ മുംബൈ കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു.

മത്സരത്തിൽ സമകാലിക ക്രിക്കറ്റിലെ മികച്ച താരങ്ങളായ കോഹ്ലിയും ബുംറയും നേർക്കുനേർ വന്നത് ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇത്തവണ കോഹ്‌ലിക്ക് നേരെ ബുംറ ഷോർട്ട് ബോൾ തന്ത്രമാണ് പ്രയോഗിച്ചത്. എന്നാൽ 2 ബൗണ്ടറിയിലൂടെയാണ് കോഹ്ലി അതിന് മറുപടി നൽകിയത്. നാലാം ഓവറിലെ രണ്ടാം പന്തിൽ ഷോർട്ട് ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ച കോഹ്ലി ഫോർ നേടുകയായിരുന്നു.

https://twitter.com/nrcexe/status/1442132535819997185?s=19

തലനാരിഴയ്ക്കാണ് ക്യാച്ച് ആവാതെ രക്ഷപ്പെട്ടത്. തൊട്ടുപിന്നാലെ ഷോർട്ട് ബോളിൽ തന്നെ കോഹ്ലിയെ വീഴ്ത്താനുള്ള ശ്രമത്തിലായിരുന്നു ബുംറ. ഇത്തവണ കൃത്യമായി പന്ത് ബാറ്റിൽ കണക്ട് ചെയ്ത കോഹ്ലി അത് സിക്സ് പറത്തുകയായിരുന്നു. ഐപിഎലിൽ 2 തവണ കോഹ്ലിയെ ഷോർട്ട് ബോളിലൂടെ ബുംറ വീഴ്ത്തിയിട്ടുണ്ട്.