Skip to content

ആദ്യ ടെസ്റ്റിൽ ഇന്ത്യയെ തകർത്ത് സൗത്താഫ്രിക്ക 

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ സൗത്താഫ്രിക്കക്ക് 72 റൺസിന്റെ തകർപ്പൻ ജയം . ആവേശം കൊടുമ്പിരി കൊണ്ട മത്സരത്തിൽ 6 വിക്കറ്റ് നേടിയ ഫിലൻഡർ ആണ് സൗത്താഫ്രിക്കക്ക് വിജയമൊരുക്കിയത് . സൗത്താഫ്രിക്കൻ ബൗളിംഗ് നിരയോട് ഇന്ത്യൻ ബാറ്റിംഗ് നിര അപ്പാടെ തകർന്നു . ക്യാപ്റ്റൻ വിരാട് കൊഹ്‌ലി, അശ്വിൻ , ഭുവനെശ്വേർ കുമാർ എന്നിവരുടെ ചെറുത്തു നിൽപ്പാണ് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത് . 

രണ്ടാം ഇന്നിങ്സിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർസ് സൗത്താഫ്രിക്കയെ 130 റൺസിന് ഓൾ ഔട്ട് ആക്കി . തുടർന്ന് രണ്ടാം ഇന്നിങ്സിൽ 208 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ധവാനും വിജയും ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും അതു നിലനിർത്താൻ സാധിച്ചില്ല . 

കോഹ്ലി 28 റൺസും അശ്വിൻ 37 റൺസും നേടി . 42 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നേടിയ ഫിലാൻഡർ ആണ് മാൻ ഓഫ് ദി മാച്ച് . ഈ മാസം 13 ന് ആണ് അടുത്ത മത്സരം