Skip to content

ഓസ്ട്രേലിയയുടെ ടി20 സഹപരിശീലകനായി പോണ്ടിങ് നിയമിതനായി 

ഇംഗ്ലണ്ടിനും ന്യൂസിലാൻഡിനും എതിരെ നടക്കുന്ന ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ സഹ പരിശീലകനായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ കൂടിയായ റിക്കി പോണ്ടിങ്ങിനെ നിയമിച്ചു . 

നേരത്തെ ശ്രിലങ്കക്കെതിരായ ടി20 സീരീസിൽ സഹ പരിശീലകൻ ആയിരുന്നു പോണ്ടിങ് . ടീമിലേക്കുള്ള തിരിച്ചു വരവിൽ സന്തോഷവാനാണെന്ന് പോണ്ടിങ് പറഞ്ഞു . പോണ്ടിങ് അടുത്ത ഓസ്ട്രേലിയൻ പരിശീലകൻ ആകുന്നു എന്ന വാർത്തകൾ നിറഞ്ഞു നിൽക്കെ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ തീരുമാനം . 

ബിഗ് ബാഷ് ലീഗിനിടെയുള്ള പോണ്ടിങ്ങിന്റെ വിശകലനങ്ങൾ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് . 

നിലവിൽ ടി20 റാങ്കിങ്ങിൽ 7 ആം സ്ഥാനത്താണ് ഓസ്ട്രേലിയ .