Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്, വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, നേട്ടമുണ്ടാക്കി കെ എൽ രാഹുലും മൊഹമ്മദ് സിറാജും

ഇന്ത്യയ്ക്കെതിരായ ലോർഡ്സ് ടെസ്റ്റിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഐസിസി ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജോ റൂട്ട്.

( Picture Source : Twitter )

മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ 180 റൺസ് നേടി പുറത്താകാതിരുന്ന റൂട്ട് റാങ്കിങിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരായ സ്റ്റീവ് സ്മിത്തിനെയും മാർനസ് ലാബുഷെയ്നെയും പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുൻപ് റാങ്കിങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് പുറകിൽ അഞ്ചാം സ്ഥാനത്തായിരുന്നു ജോ റൂട്ട്. 893 പോയിന്റാണ് ജോ റൂട്ടിനുള്ളത്. 901 പോയിന്റോടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്.

( Picture Source : Twitter )

മത്സരത്തിൽ സെഞ്ചുറി നേടി മാൻ ഓഫ് ദി മാച്ച് നേടിയ ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ റാങ്കിങിൽ 19 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 37 ആം സ്ഥാനത്തെത്തി.

https://twitter.com/ICC/status/1427906473011474433?s=19

ബൗളർമാരുടെ റാങ്കിങിൽ ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തിയപ്പോൾ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റുകൾ വീഴ്ത്തിയ മൊഹമ്മദ് സിറാജ് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38 ആം സ്ഥാനത്തെത്തി.

https://twitter.com/ICC/status/1427905274661150722?s=19

ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസാണ് ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്ത്.

( Picture Source : Twitter )

കഴിഞ്ഞ മത്സരത്തിലെ ഫിഫ്റ്റിയോടെ ഓൾറൗണ്ടർ റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടപ്പോൾ കഴിഞ്ഞ മത്സരത്തോടെ ബൗളർമാരുടെ റാങ്കിങിൽ ഒമ്പതാം സ്ഥാനത്തേക്ക് എത്തിയിരുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ഒരു സ്ഥാനം നഷ്ട്ടപെട്ട് പത്താം സ്ഥാനത്തേക്ക് പിന്തളളപെട്ടു.

( Picture Source : Twitter )