Skip to content

ആരും ശ്രദ്ധിക്കാതെ പോയ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പുറത്തുവിട്ട് ആരാധകൻ, പിന്നാലെ അഭിനന്ദനം ; വീഡിയോ

ചരിത്രവിജയമാണ് ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയത്. ആവേശം നിറഞ്ഞ മത്സരത്തിൽ 151 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഓരോ നിമിഷങ്ങളും ആരാധകൻ ആസ്വദിച്ചപ്പോൾ ഇന്ത്യൻ വിജയത്തിന്റെ മുഹൂർത്തത്തിൽ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് ആരുടെയും ശ്രദ്ധയിൽപെട്ടില്ല.

52 ആം ഓവറിലെ അഞ്ചാം പന്തിൽ ജെയിംസ് ആൻഡേഴ്സന്റെ കുറ്റിതെറിപ്പിച്ചുകൊണ്ട് സിറാജ് ഇന്ത്യയെ ആവേശവിജയത്തിലെത്തിച്ചത്. സിറാജ് എറിഞ്ഞ ഗുഡ് ലെങ്ത് പന്ത്‌ ആൻഡേഴ്സന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ ഈ വിജയം ആഘോഷിച്ചപ്പോൾ ആരാധകർ ശ്രദ്ധിക്കപ്പെടാതെ പോയ രോഹിത് ശർമ്മയുടെ ക്യാച്ച് ഒരു ആരാധകൻ കണ്ടെത്തുകയും ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ചെയ്തു. സിറാജ് എറിഞ്ഞ അഞ്ചാം പന്ത്‌ ആൻഡേഴ്സന്റെ സ്റ്റാമ്പിൽ തട്ടിയ ശേഷം അതിവേഗം സ്ലിപ്പിൽ നിന്നിരുന്ന രോഹിത് ശർമ്മയ്ക്ക് അരികിലേക്ക് എത്തികയും വേഗത്തിൽ റിഫ്ലെക്സ് ചെയ്ത രോഹിത് ശർമ്മ പന്ത്‌ ഒറ്റക്കയ്യാൽ ക്യാച്ച് ചെയ്യുകയും ചെയ്തു.

വീഡിയോ : 

https://twitter.com/SonySportsIndia/status/1427325166405636108

https://twitter.com/RohitianYash/status/1427486147991642113

ലോർഡ്സ് ടെസ്റ്റിലെ വിജയത്തിൽ നിർണായക പങ്ക് രോഹിത് ശർമ്മ വഹിച്ചിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപെട്ട ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കമാണ് ഹിറ്റ്മാൻ നൽകിയത്. 83 റൺസ് നേടി പുറത്തായ രോഹിത് ശർമ്മ കെ എൽ രാഹുലിനൊപ്പം ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസും കൂട്ടിച്ചേർത്തിരുന്നു. 145 പന്തുകൾ നേരിട്ട ഹിറ്റ്മാൻ 11 ഫോറും ഒരു സിക്സും നേടിയിരുന്നു. ഓവർസീസിലെ രോഹിത് ശർമ്മയുടെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.

ലോർഡ്സിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ വിജയമാണിത്. ഇതിന് മുൻപ് 1986 ൽ കപിൽ ദേവിന്റെ കീഴിലും 2014 ൽ എം എസ് ധോണിയുടെ കീഴിലും ഇന്ത്യ ലോർഡ്സിൽ വിജയം നേടിയിരുന്നു.