Skip to content

ഓസ്‌ട്രേലിയയുടെ തോൽവി എനിക്ക് മറക്കാനാകില്ല, കോഹ്ലി റിവ്യൂ ശ്രദ്ധയോടെ വിനിയോഗിക്കണം ; മുന്നറിയിപ്പുമായി മുൻ താരം

റിവ്യൂ എടുക്കുന്നതിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൂടുതൽ ശ്രദ്ധനൽകണമെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. റിവ്യൂ അനാവശ്യമായി പാഴാക്കിയാൽ അത് ടീമിന്റെ പരാജയത്തിന് കാരണമാകുമെന്നും കഴിഞ്ഞ ആഷസ് പരമ്പരയിലെ ഹെഡിങ്ലി ടെസ്റ്റ് ചൂണ്ടിക്കാട്ടി ലക്ഷ്മൺ പറഞ്ഞു.

( Picture Source : Twitter / BCCI )

ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ രണ്ടാം ദിനത്തിൽ രണ്ട് റിവ്യൂ കോഹ്ലി പാഴാക്കിയിരുന്നു. രണ്ട് തവണയും ഇംഗ്ലണ്ട് ക്യാപ്റ്റനെതിരെ ഇന്ത്യ നൽകിയ റിവ്യൂ പാഴാകുകയായിരുന്നു. Espncricinfo യിൽ സംസാരിക്കവെയാണ് കോഹ്ലിയുടെ തീരുമാനങ്ങളിൽ ലക്ഷ്മൺ നിരാശപ്രകടിപ്പിച്ചത്. DRS ടെസ്റ്റ് ക്രിക്കറ്റിന്റെ നിർണായക ഘടകമാണെന്നും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഹെഡിങ്ലി ടെസ്റ്റ് ഉദാഹരണമായി ചൂണ്ടിക്കാട്ടി ലക്ഷ്മൺ പറഞ്ഞു.

( Picture Source : Twitter / BCCI )

” ഹെഡിങ്ലിയിൽ ഓസ്‌ട്രേലിയ പരാജയപെട്ടത് എനിക്കിപ്പോഴും മറക്കാൻ സാധിക്കുന്നില്ല. ബോൾ വ്യക്തമായും ലെഗ് സ്റ്റമ്പിന് വെളിയിൽ പിച്ച് ചെയ്തിട്ടും ടിം പെയ്ൻ ജാക്ക് ലീച്ചിനെതിരെ റിവ്യൂ എടുക്കുകയും ശേഷിച്ച ഒരേയൊരു റിവ്യൂ നഷ്ടപെടുത്തുകയും ചെയ്‌തു. തുടർന്ന് തൊട്ടടുത്ത ഓവറിൽ ബെൻ സ്റ്റോക്സ് വ്യക്തമായി LBW ആയെങ്കിലും അമ്പയർ ഔട്ട് വിധിച്ചില്ല. റിവ്യൂ ഉണ്ടായിരുന്നുവെങ്കിൽ ഓസ്‌ട്രേലിയക്ക് ആ മത്സരം വിജയിക്കാൻ സാധിക്കുമായിരുന്നു. ” ലക്ഷ്മൺ പറഞ്ഞു.

https://twitter.com/SonySportsIndia/status/1426211256424304646?s=19

” റിവ്യൂ എങ്ങനെ എപ്പോൾ ഉപയോഗിക്കണം എന്നതിൽ വളരെയധികം ശ്രദ്ധിക്കേണ്ടത്. റിവ്യൂ ഒരു മത്സരത്തിൽ വളരെ നിർണായകമാണ്. എന്നാൽ ഇപ്പോഴത് കൂടുതൽ കുഴപ്പങ്ങളിലേക്കാണ് പോയികൊണ്ടിരിക്കുന്നത്. റിവ്യൂ എടുക്കുന്നതിന് മുൻപ് എല്ലാവരും ഒത്തുചേരുന്നു, ഇത് കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. ബൗളർക്ക് തീർച്ചയായും വികാരങ്ങൾ ഉണ്ടാകും. പാഡിൽ കൊള്ളുന്ന ഓരോ പന്തും ഓരോ എഡ്ജും വിക്കറ്റാണെന്നേ ബൗളർക്ക് തോന്നൂ. ” ലക്ഷ്മൺ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )

” അവിടെയാണ് ഒരു ക്യാപ്റ്റൻ ശാന്തനായി ഇരിക്കേണ്ടത്. ബാറ്റ്സ്മാന്റെ ആക്ഷൻ വ്യക്തമായും കണ്ട കുറച്ചുപേരെ ക്യാപ്റ്റൻ വിശ്വസിക്കേണ്ടതുണ്ട്. അതിനുശേഷം ആലോചിച്ചുകൊണ്ട് തീരുമാനമെടുക്കണം. റിവ്യൂ എടുക്കുന്നതിൽ വികാരങ്ങൾക്ക് സ്ഥാനമുണ്ടാകരുത്. ഹെഡിങ്ലിയിൽ കണ്ടതുപോലെ ഈ പാഴാക്കുന്ന റിവ്യൂ എല്ലാം പരാജയത്തിന് കാരണമായേക്കാം. ” ലക്ഷ്മൺ കൂട്ടിച്ചേർത്തു.

( Picture Source : Twitter / BCCI )